Dukhathinte Paanapathram

ദുഃഖത്തിന്റെ പാനപാത്രം
കർത്താവെന്റെ കയ്യിൽ തന്നാൽ
സന്തോഷത്തോടതു വാങ്ങി
ഹല്ലേലുയ പാടീടും ഞാൻ
ദുഃഖത്തിന്റെ പാനപാത്രം
കർത്താവെന്റെ കയ്യിൽ തന്നാൽ
സന്തോഷത്തോടതു വാങ്ങി
ഹല്ലേലുയ പാടീടും ഞാൻ

Mmm

ദോഷമായിട്ടൊന്നുമെന്നോ
ടെന്റെ താതൻ ചെയ്ക ഇല്ലാ
എന്നെ അവനടിച്ചാലും
അവൻ എന്നെ സ്നേഹിക്കുന്നൂ
കഷ്ട നഷ്ടം ഏറി വന്നാൽ
ഭാഗ്യവാനായ് തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോടു
കൂട്ടാളിയായ് തീരുന്നു ഞാൻ

ലോക സൗഖ്യം എന്തൂ തരും
ആത്മ ക്ലേശം അതിൻ ഭലം
സൗഭാഗ്യമുള്ളാത്മ ജീവൻ
കഷ്ടതയാൽ വർദ്ധിക്കുന്നു
ജീവനത്തിൻ വമ്പു വേണ്ടാ
കാഴ്ച്ചയുടെ ശോഭ വേണ്ടാ
കൂടാരത്തിൻ മോടി പോലെ
ക്രൂശിൻന്നീണം മാത്രം മതി

ഉള്ളിലെനിക്കെന്തു സുഖം
തേജസ്സേറും കീറുവികൾ
കൂടാരത്തിൻ അകാത്തുണ്ട്
ഷെകനയും ഉണ്ടാവിടെ
ഭക്തൻമാരാം സഹോദരർ
വിളക്കുപോൽ കൂടേ ഉണ്ട്
പ്രാർത്ഥനയിൻ ദൂപാമുണ്ട്
മേശമേൽ എൻ അപ്പം ഉണ്ട്

പ്രകാരത്തിൽ എന്റേമുൻപിൽ
യേശുവിനെ കാണുന്നു ഞാൻ
യാഗ പീഠം അവാനത്രേ
എന്നും എന്റേ രക്ഷ അവൻ
ദിനം തോറും പുതുക്കുന്ന
ശക്തി എന്നിൽ പകരുവാൻ
സ്വച്ച ജലം വെച്ചിട്ടുള്ള
പിച്ചള തൊട്ടീ ഉണ്ട്

ലോകത്തേ ഞാൻ ഓർക്കുന്നില്ലാ
കഷ്ടനഷ്ടം ഓർക്കുന്നില്ലാ
എപ്പോൾ എന്റേ കർത്താവിനേ
ഒന്നു കാണാം എന്നേ ഉള്ളൂ

ദുഃഖത്തിന്റെ പാനപാത്രം
കർത്താവെന്റെ കയ്യിൽ തന്നാൽ
സന്തോഷത്തോടതു വാങ്ങി
ഹല്ലേലുയ പാടീടും ഞാൻ



Credits
Writer(s): Sadhu Kochu Kunju Upadesi, Amaldev Jerry
Lyrics powered by www.musixmatch.com

Link