Varavarna Melayay

വരവർണ്ണമേളയായ്
മനമൊരു സ്വർണ്ണമൈനയായ്, വരവർണ്ണമേളയായ്
മനമൊരു സ്വർണ്ണമൈനയായ്
ഇതുവരെ കാണാ കണിയുണരാനായ്
കരളിലുതിർമണി തേടാൻ പാടാം
വരവർണ്ണമേളയായ്
മനമൊരു സ്വർണ്ണമൈനയായ്

മിന്നാരം മിന്നുമീ മിന്നാമിന്നി
തന്നാരം തെന്നിയോ
വെള്ളാരം കുന്നിലെ കാണാക്കാറ്റ് നാവേറും പാടിയോ
മോഹക്കൂടാരത്തിൽ നിന്നുള്ളം നിറദീപമായ് പൂത്തുവോ...
മോഹക്കൂടാരത്തിൽ നിന്നുള്ളം നിറദീപമായ് പൂത്തുവോ...

മുത്താരം മൂടും നിന്നിലൊരു
മുത്തായ് ഞാൻ മാറിയോ...
ഇതൊരിന്ദ്രജാലം... രാഗജാലം... മായാജാലം...
വരവർണ്ണമേളയായ്
മനമൊരു സ്വർണ്ണമൈനയായ്

വിണ്ണോളം പൊങ്ങുമീ കണ്ണാന്തുമ്പി ഉള്ളോരം തുള്ളവേ...
നെല്ലോലക്കാവിലെ കായാമ്പൂക്കൾ കണ്ണോരം ചേരവേ...
തങ്കത്തേരിൽ പോരൂ നീയിന്നെൻ ശുഭജാതകം നോക്കുവാൻ...
തങ്കത്തേരിൽ പോരൂ നീയിന്നെൻ ശുഭജാതകം നോക്കുവാൻ
ആരാരോ പാടും ആർദ്രലയ
കല്ലോലം പുൽകുവാൻ...
ഇതൊരിന്ദ്രജാലം... രാഗജാലം... മായാജാലം...

വരവർണ്ണമേളയായ്
മനമൊരു സ്വർണ്ണമൈനയായ്
ഇതുവരെ കാണാ കണിയുണരാനായ്
കരളിലുതിർമണി തേടാൻ പാടാം, വരവർണ്ണമേളയായ്
മനമൊരു സ്വർണ്ണമൈനയായ്...



Credits
Writer(s): Ouseppachan
Lyrics powered by www.musixmatch.com

Link