Kadalinnagadhamam

കടലിന്നഗാധമാം നീലിമയിൽ
കടലിന്നഗാധമാം നീലിമയിൽ
കടലിന്നഗാധമാം നീലിമയിൽ
കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ
കടലിന്നഗാധമാം നീലിമയിൽ
കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ
കടലിന്നഗാധമാം നീലിമയിൽ

നിൻ നേർക്കെഴുമെൻ നിഗൂഡമാം രാഗത്തിൻ ചെമ്മണി മാണിക്യം
നിൻ നേർക്കെഴുമെൻ നിഗൂഡമാം രാഗത്തിൻ ചെമ്മണി മാണിക്യം
എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടിന്നതെടുത്തു കൊൾക

കടലിന്നഗാധമാം നീലിമയിൽ
കടലിന്നഗാധമാം നീലിമയിൽ

നർത്തനമാടുവാൻ മോഹമാണെങ്കിലീ
ഹൃത്തടം വേദിയാക്കൂ
നർത്തനമാടുവാൻ മോഹമാണെങ്കിലീ
ഹൃത്തടം വേദിയാക്കൂ
എന്നന്തരംഗ നികുഞ്ജത്തിലേതോ
ഗന്ധർവൻ പാടാൻ വന്നൂ ആ
കടലിന്നഗാധമാം നീലിമയിൽ
കടലിന്നഗാധമാം നീലിമയിൽ
കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ
കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിർ ചിന്നും മുത്തു പോലെ പവിഴം പോലെ
കടലിന്നഗാധമാം നീലിമയിൽ
കടലിന്നഗാധമാം നീലിമയിൽ



Credits
Writer(s): Bombay Ravi
Lyrics powered by www.musixmatch.com

Link