Chandrakantham Chitra - Female Vocals

ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ

ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം

ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ

ആതിരാപ്പെണ്ണിൻ്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി
ആതിരാപ്പെണ്ണിൻ്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി

മഴവിൽ തംബുരു മീട്ടുമ്പോൾ
എൻ സ്നേഹസ്വരങ്ങൾ പൂമഴയായ്
സ്നേഹസ്വരങ്ങൾ പൂമഴയായ്

പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം

ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ

കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ
വാസന്ത നീരാളം നീയണിഞ്ഞു
കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ
വാസന്ത നീരാളം നീയണിഞ്ഞു

മഞ്ഞിൽ മയങ്ങിയ താഴ് വരയിൽ
നീ കാനന ശ്രീയായ് തുളുമ്പി വീണു
കാനന ശ്രീയായ് തുളുമ്പി വീണു

അംബരം ചുറ്റും വലതു വെയ്ക്കാം
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം

ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ



Credits
Writer(s): K. S. Chithra
Lyrics powered by www.musixmatch.com

Link