Vennilavo Chandanamo

വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
മൊഴിയോ, (കിന്നാരക്കിലുങ്ങലോ)
ചിരിയോ, (മിഴിയിലൊഴുകിയ നോവു മാഞ്ഞതോ)
വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ

കുഞ്ഞുറങ്ങാൻ - (പാട്ടു മൂളൂം)
തെന്നലായെൻ - (കുഞ്ഞു മോഹം)
സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
കുഞ്ഞുണർന്നാൽ - (പുഞ്ചിരിക്കും)
പുലരിയായെൻ - (സൂര്യജന്മം)
എൻ്റെ നെഞ്ചിലൂറും ആനന്ദമായ് വസന്തം

നിൻ്റെ ചാരുതയോ ഒഴുകും മോഹലയമായ്
കളിവീണയെവിടെ താളമെവിടെ എൻ്റെ പൊന്നുണ്ണീ
ഇതു നിൻ്റെ സാമ്രാജ്യം
വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ

കണ്ടുനിൽക്കെ - (പിന്നിൽ നിന്നും)
കനകതാരം - (മുന്നിൽ വന്നോ)
ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
എന്നുമെന്നും - (കാത്തു നിൽക്കെ)
കൈവളർന്നോ - (മെയ് വളർന്നോ)
ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്

കാൽച്ചിലങ്കകളേ, മൊഴിയൂ ജീവതാളം
കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു മായാറായ്
ഇനിയാണു പൂക്കാലം

വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
മൊഴിയോ, (കിന്നാരക്കിലുങ്ങലോ)
ചിരിയോ, (മിഴിയിലൊഴുകിയ നോവു മാഞ്ഞതോ)



Credits
Writer(s): Kaithapuram, Johnson A
Lyrics powered by www.musixmatch.com

Link