Kanalukaladiya

കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതുകിന്നാരം
ഇരു കാതോരം പെണ്ണിൻ കിങ്ങിണി കെട്ടിയ പാദസരം

കനവുകളായിരം ഉള്ള പെണ്ണിനു സമ്മാനം ഇതു സമ്മാനം
ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം
അഴകിൻ പുഴ നീ ഒഴുകീ അരികിൽ
മധുവും വിധുവും മനസ്സിൻ തളിരിൽ ഹോയ്

കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതുകിന്നാരം
ഇരു കാതോരം പെണ്ണിൻ കിങ്ങിണി കെട്ടിയ പാദസരം

എരിവോ തീരാനെന്നും ചേരും മധുരം പോലെ
എന്നൊടെന്തേ ഇഷ്ടം കൂടീ പെണ്ണേ നീ
എരിയും വേനൽ ചൂടിൽ ഉള്ളൊന്നുരുകും നാളിൽ
മാറിൽ നാദം നീയെ ഞനൊന്നറിയാതേ

ഹേയ് ഇളം തെന്നൽ പുണരും ചേല് നീ
ഓഹ് മുളം തണ്ടിൽ നിറയും പാട്ടു നീ
ഹോ പകലാറുമ്പോൾ വഴിനീളെ നീ മിഴി പാകുന്നോ
തൂവൽ കൂടുമൊരുക്കിയിരുന്നവളേ

കനവുകളായിരം ഉള്ള പെണ്ണിനു സമ്മാനം ഇതു സമ്മാനം
ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം

ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ
മണ്ണിൽ മൗനം വാഴും നേരം നാമൊന്നായ്
കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ
ചെരാനേതോ മൊഹം മെല്ലെ കൊഞ്ചുന്നൊ

ഹേയ് കടക്കണ്ണിൽ നിലവായ് നിന്നിലേ
ഹേയ് ഒരുക്കുന്നോ മലരിൻ ചില്ലമേൽ
കുളിരും ചൂടി കിളി കാണാതെ
മൊഴി മീട്ടാതെ ഇന്നെൻ കൂടു തുറന്നു വരുന്നവനേ
ഹോയ്

കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതുകിന്നാരം
ഇരു കാതോരം പെണ്ണിൻ കിങ്ങിണി കെട്ടിയ പാദസരം

കനവുകളായിരം ഉള്ള
പെണ്ണിനു സമ്മാനം ഇതു സമ്മാനം
ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം
അഴകിൻ പുഴ നീ ഒഴുകീ അരികിൽ
മധുവും വിധുവും മനസ്സിൻ തളിരിൽ

Credits
Writer(s): Vidya Sagar, Sarath Candra Varma
Lyrics powered by www.musixmatch.com

Link