Ee Pulariyil

ഈ പുലരിയിൽ, നീരാടും പൊൻവെയിലിൽ
നീർമിഴികൾ തൻ നീഹാരമുരുകുകയായ്...

മലമേടിൻ ചോലയിൽ കൊഞ്ചിത്തഞ്ചിയൊഴുകുന്ന
പുഴപോലും തുടുത്തിരുന്നൂ...

മലയോരമാകെയും പുലരുന്ന നേരം
പുതുലോക വീചികൾ പടരുന്ന നേരം
നിറമഞ്ഞിൽ കുളിച്ചു നിന്നൂ
നറുതെന്നൽ വിരുന്നു വന്നൂ
ഹുവാഹൂ... ഹുവാഹൂ... ഹുവാഹൂ...
വാഹൂ വാഹൂ വാഹൂ...

പൂവനികയിൽ തേനൂറും മലരിതളിൽ
നീ മധുകരം ആമോദമുണരുകയായ്

പുഴയോരവീഥിയിൽ വെള്ളിച്ചെല്ലം കിലുക്കി നിൻ
മണിനാദം ചിലമ്പിടുമ്പോൾ
അലിവോടെ മേഘങ്ങൾ പുണരുന്ന വീടു
മഴനീരിൽ മോഹങ്ങൾ ഉണരുന്ന വാനിൽ
മഴവില്ലിൻ ചിരി വിരിഞ്ഞൂ
മലനാടിൻ മനം നിറഞ്ഞൂ

ഹുവാഹൂ... ഹുവാഹൂ... ഹുവാഹൂ...
വാഹൂ വാഹൂ വാഹൂ...



Credits
Writer(s): Dr.praveen, Syamlal
Lyrics powered by www.musixmatch.com

Link