Malare (Unplugged) - Background Scores

മലരേ നിന്നെ കാണാതിരുന്നാൽ
മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാൽ
അഴകേകിയ കനവെല്ലാം അകലുന്ന പോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി
ഓരോരോ വർണങ്ങളായി
ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളിൽ
പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ
തളരുന്നൊരെന്റെ തനു തോറും നിന്റെ
അല തല്ലും പ്രണയത്താൽ ഉണരും മലരേ...
അഴകേ... മലരേ... എന്നുയിരിൽ വിടരും പനിമലരെ
ഓ... ഓ.



Credits
Writer(s): Rajesh Murugesan, Shabareesh Varma
Lyrics powered by www.musixmatch.com

Link