Ithu Adimudi Marutha

ഇത് അടിമുടി മറുതയുടെ അടവാ ഈ തീക്കളി ഒടിയനുമാവാം
ഈ കുരുക്കിനി അഴിയുക പണിയാ മാർഗ്ഗം എന്തെന്ന് ചൊല്ലാമോ
ഒരു പട അതിനിടെ മറവിൽ തിരയണ തരികിട വഴികൾ
അലയുമീ കടലിന് മുകളിൽ ദിക്ക് തെറ്റുന്ന കപ്പലുകൾ
കൂട്ടിൽപ്പെട്ടൊരു കുട്ടിക്കുയിലിന് വെട്ടം കിട്ടേണം
ആരും കാണാ തക്കം നോക്കി പാറിപ്പോകേണം
മാനം പോകും പൊല്ലാപ്പല്ലേ നാലാൾ അറിയുമ്പോൾ
ഒരു കുന്നോളം കള്ളങ്ങൾ കെട്ടിപ്പൊക്കി പറ്റിക്കൂടാം

പലവഴി പാഞ്ഞേ പോയിട്ടും പുലികളി തുടരുന്നേ
പകലിരവെല്ലാം ചിന്തിച്ചേ തലകൾ പുകയുന്നേ
ആ കുരിശിനു മേലെ ഞങ്ങൾക്കായ് കയറിയ കർത്താവേ

എങ്ങനെയേലും നീക്കേണം ദുരിതമീ സാത്താനെ
ഈ ലോഹക്കുള്ളിൽ ഉള്ളൊരു ജീവൻ പേടിച്ചോടുന്നേ
കൈ കൊന്ത പൊൻമണി ചൊല്ലുന്നേരം തെറ്റിപ്പോകുന്നേ
കുറു കുട്ടിചാത്തന്മാരോ പാവം നട്ടം തിരിയുന്നേ
കഥ ഏതേതും അറിയാതെ ആട്ടം കാണുന്നിന്നെല്ലാരും

ഇത് അടിമുടി മറുതയുടെ അടവാ ഈ തീക്കളി ഒടിയനുമാവാം
ഈ കുരുക്കിനി അഴിയുക പണിയാ മാർഗ്ഗം എന്തെന്ന് ചൊല്ലാമോ
ഒരു പട അതിനിടെ മറവിൽ തിരയണ തരികിട വഴികൾ
അലയുമീ കടലിന് മുകളിൽ ദിക്ക് തെറ്റുന്ന കപ്പലുകൾ
കൂട്ടിൽപ്പെട്ടൊരു കുട്ടിക്കുയിലിന് വെട്ടം കിട്ടേണം
ആരും കാണാ തക്കം നോക്കി പാറിപ്പോകേണം

മാനം പോകും പൊല്ലാപ്പല്ലേ നാലാൾ അറിയുമ്പോൾ
ഒരു കുന്നോളം കള്ളങ്ങൾ കെട്ടിപ്പൊക്കി പറ്റിക്കൂടാം

Credits
Writer(s): Shaan Rahman, Manjith Manu
Lyrics powered by www.musixmatch.com

Link