Chirakukal Njan Nee Dooramay

ചിറകുകൾ ഞാൻ
നീ ദൂരമായ്
ചുവരുകൾ ഞാൻ
നീ ചിത്രമായ്

നിന്നോർമ്മയിൽ
എന്നെന്നുമേ
അലയുന്നു ഞാൻ

ഞാൻ പെയ്തു നിന്നിൽ
തോർന്നു നിന്നിൽ
മഴമേഘമായ്

നീ നിറയുന്നതും
അലിയുന്നതും
നനവോർമ്മയായ്

ചിറകുകൾ ഞാൻ നീ ദൂരമായ്
ജനലുകൾ ഞാൻ നീ ജാലമായ്

നാം തളിരാർന്നിടും
പൂവാർന്നിടും
മരുഭൂമിയായ്

തീ വെയിലായി രാ വരവായി നീ മൃഗതൃഷ്ണയായ്
ഞാൻ ആരുമില്ലാ രാ തെരുവീഥിയായ്
ആകാശമില്ലാ രാ താരമായി
ഞാനീ നഗരകാന്താരമതിൽ വീണുരുകീടുമോ

ആരാണു ഞാൻ ആരാണു നീ
ആരാരു നാം

ചിറകുകൾ ഞാൻ, നീ ദൂരമായ്
ചുവരുകൾ ഞാൻ, നീ ചിത്രമായ്
നിന്നോർമ്മയിൽ, എന്നെന്നുമേ
അലയുന്നു ഞാൻ



Credits
Writer(s): Anwar Ali, Shahbaz Aman
Lyrics powered by www.musixmatch.com

Link