Mekham

മേഘം, മഴവില്ലിൻ
പീലിക്കുട ചൂടി
മേലേ നിൽക്കുന്നുവോ

വരൂ വരൂ വരൂ താഴെ
വരൂ വരൂ വരൂ കൂടെ
തരൂ തരൂ കുളിർ നീളെ
ഈ മണ്പാതയിൽ

ഇരുൾപ്പടം വെയിൽ മായ്ച്ചൂ
പുലർക്കതിർ കാലം തീർത്തു
പകൽച്ചിരാതുകൾ പൂത്തു
ഈ വിണ് വീഥിയിൽ

ഉള്ളിന്നുള്ളിൽ വീണ്ടും നേരിൻ വെളിച്ചമേ
ചില്ലോടിലൂടെ വരും
നാനാ നിറങ്ങളിലാളുന്ന സാഗരം
ചിലമ്പണിഞ്ഞരികിൽ വരും

ആഴിടങ്ങളിൽ കാണും,
പാദമുദ്രകൾ ആരോ,
കാത്തുനിൽപ്പതിൻ ഓർമ്മപ്പൂവിതളായി

ഒരേയോരെ മുഖം മാത്രം
ഒരേയോരെ സ്വരം മാത്രം
ഒരേയോരെ നിറം മാത്രം
എന്നിൽ തങ്ങിയോ

ഒരേയോരെ മുഖം മാത്രം
ഒരേയോരെ സ്വരം മാത്രം
ഒരേയോരെ നിറം മാത്രം
എന്നിൽ തങ്ങിയോ

മേഘം, മഴവില്ലിൻ
പീലിക്കുട ചൂടി
മേലേ നിൽക്കുന്നുവോ

വേനൽത്താപം മെല്ലെ മാവിൽ മദം ചേരും
മാഗന്ധ മാല്യങ്ങളായി
മേലേ കുരുത്തോല വീശി കുളിർകാറ്റിൻ
വിശറികളുണരുകയായി

പ്രാവു പാറിടും കോവിൽ ഗോപുരങ്ങളിൽ
ഏതോ സ്നേഹകൂജനം കാതിൽ തേനൊലിയായി

ഇതേ കരൾമിടിപ്പോടെ
ഇതേ മലർക്കിനാവോടെ
ഇതേ തണൽമരക്കീഴെ
നാളെ നിൽക്കുമോ

ഇതേ കരൾമിടിപ്പോടെ
ഇതേ മലർക്കിനാവോടെ
ഇതേ തണൽമരക്കീഴെ
നാളെ നിൽക്കുമോ

മേഘം, മഴവില്ലിൻ
പീലിക്കുട ചൂടി
മേലേ നിൽക്കുന്നുവോ

വരൂ വരൂ വരൂ താഴെ
വരൂ വരൂ വരൂ കൂടെ
തരൂ തരൂ കുളിർ നീളെ
ഈ മണ്പാതയിൽ
ഇരുൾപ്പടം വെയിൽ മായ്ച്ചൂ
പുലർക്കതിർ കാലം തീർത്തു
പകൽച്ചിരാതുകൾ പൂത്തു
ഈ വിണ് വീഥിയിൽ



Credits
Writer(s): Bijibal, Rafeeq Ahamed
Lyrics powered by www.musixmatch.com

Link