Manassin Thinkale - From "Vikramadithyan"

മനസ്സിൻ തിങ്കളേ മധുവിൻ തുള്ളിയേ
മലരിൻ പൈതലേ കനിവകലും കാലമോ
നിൻ ബാല്യം
മനസ്സിൻ തിങ്കളേ മധുവിൻ തുള്ളിയേ

വിളറും നിൻ മുഖം വീണ്ടും വിടരുവാൻ
വിധിയെഴുതി വിസമ്മതം
ഉരുകിയോർമ്മയാകെ
നൊമ്പരമിന്നൊരു പമ്പരമായ് മണിമുത്തെ നീറ്റുന്നു
നൂലിഴ പൊട്ടിയലഞ്ഞു തിരിഞ്ഞൊരു പട്ടം പോലെങ്ങോ
നിൻ ബാല്യം
മനസ്സിൻ തിങ്കളേ മധുവിൻ തുള്ളിയേ

ഇരുൾ മൂടും അകം വീണ്ടും പുലരുവാൻ
ഇനി വരുമോ പ്രഭാങ്കുരൻ
വഴിയിൽ നീയേകനായി
കൂടെയിണങ്ങിയ കൂട്ടരുമൊക്കെയും ഓടിപ്പോയെന്നോ
കൂടു വെടിഞ്ഞു കരഞ്ഞു നടന്നൊരു നോവായ് മാറുന്നോ
നിൻ ബാല്യം
മനസ്സിൻ തിങ്കളേ മധുവിൻ തുള്ളിയേ
മലരിൻ പൈതലേ കനിവകലും കാലമോ
നിൻ ബാല്യം



Credits
Writer(s): Bijibal, Vayalar Sarathchandra Varma
Lyrics powered by www.musixmatch.com

Link