Vaakkinullile

വാക്കിനുള്ളിലെ വിങ്ങും മൗനമേ
പാഴ്ക്കിനാവെ നീ ദൂരെ മായുമോ
നേർത്ത ശ്വാസമായ് വീശും സ്നേഹമേ
കോർത്ത നാദമായ് ചുണ്ടിൽ തങ്ങുമോ

തൂമഞ്ഞിൻ സ്വർണ കയ്യാലെ, ചാലിച്ചു ചായം നീ
ഉൾതാളിൽ വർണ്ണ ചേലോടെ, കോറുന്നു ചിത്രം നീ (നീ, നീ, നീ)

പകലിൻ കനകം പവനായ് ചിതറും കനവിൻ കടവിൽ
കുളിരിൻ കണമായ് ഒഴുകി പതിയെ തഴുകി പവനൻ
ചിതറിയ മുടിയിൽ, മൃദുമയ വിരലുകളാലെ
ചൂടുന്നു സുഗന്ധങ്ങളേറും, വാസന്തം തുടിക്കുന്ന പൂവേ നിന്നെ

വാക്കിനുള്ളിലെ വിങ്ങും മൗനമേ
പാഴ്ക്കിനാവെ നീ ദൂരെ മായുമോ

മുകിലിൻ കുടയോ വിടരും നിമിഷം, ഉയിരെൻ അരികിൽ
മഴവിൽ നിറമോ നിറയെ മെഴുകും, മനസിൽ പടവിൽ
അഴകല ഞൊറിയും, പുഴയുടെ ഇരുകര തന്നിൽ
എന്തെന്തോ കൊതിച്ചെന്നുമെന്നും
നിന്നീടും കിനാവിൻ്റെ ഈണം നീയെ

വാക്കിനുള്ളിലെ വിങ്ങും മൗനമേ
പാഴ്ക്കിനാവു നീ ദൂരെ മായുമോ
നേർത്ത ശ്വാസമായ് വീശും സ്നേഹമേ
കോർത്ത നാദമായ് ചുണ്ടിൽ തങ്ങുമോ

തൂമഞ്ഞിൻ സ്വർണ കയ്യാലെ, ചാലിച്ചു ചായം നീ
ഉൾതാളിൽ വർണ്ണ ചേലോടെ, കോറുന്നു ചിത്രം നീ



Credits
Writer(s): Vayalar Sarathchandra Varma, Bijibal
Lyrics powered by www.musixmatch.com

Link