Kuruthakedinte Koodane - From "Paavada"

കുരുത്തക്കേടിന്റെ കൂടാണേ
അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ
മിടുമിടുക്കുള്ള ജോയ് ...
പണിക്ക് ചെന്നേന്റെ പിറ്റേന്ന്
ഒടക്ക് വേലകൾ കാട്ടീട്ട്
കണക്ക് തെറ്റിയ റോക്കറ്റായ്.
തിരിച്ചു പോരണ ജോയ്...
ഇവനെന്തിനും പോന്നോനാ.
പല നമ്പരുമുള്ളോനാ...
പണി എന്തിനു പോയാലും.
കെണി കൊണ്ട് വരുന്നവനാ .

തരി വെള്ളം തളിക്കാതെ ഫുള്ളൊന്നടിക്കാനും
കള്ളം നടിക്കാതെ ഉള്ളം കൊടുക്കാനും
എന്തൊക്കെ വന്നാലും കട്ടയ്ക്ക് നിൽക്കുന്ന ജോയ്

നമ്മുടെ മുത്താണ് ജോയ് .നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും ഫിറ്റാണ് ജോയ് ...
നമ്മുടെ മുത്താണ് ജോയ് .നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും ഫിറ്റാണ് ജോയ് ...

കുരുത്തക്കേടിന്റെ കൂടാണേ
അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ
മിടുമിടുക്കുള്ള ജോയ് ...

നിരത്തിലെ എറ്റിഎം ഫുൾ ഏസി ബാറാക്കി
കുടിക്കണ കഞ്ഞീല് മണ്ണിട്ട് ജോയ്
മണിയറ പൂകുമ്പോ മണവാട്ടി ബ്രാന്റാകും
കുടിക്കണ പാലയ്യോ വാളാക്കും ജോയ്
മുഴു മുഴുത്ത റബ്ബറ്. റ്റാങ്ക്.
കുനു കുനുത്ത പെൻസില്. പോലെ
വെട്ടിനിരത്തി വൈയ്ക്കണ റ്റൈപ്പാ .ഒഹോഹോ
അറിയാത്ത പണിയില്ലാ പണികിട്ട്യാലുടനെ തിരികെ
എട്ടിൻ പണി സെറ്റാക്കണ ജോയ്

നമ്മുടെ മുത്താണ് ജോയ് .നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും ഫിറ്റാണ് ജോയ് ...

നമ്മുടെ മുത്താണ് ജോയ് .നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും ഫിറ്റാണ് ജോയ് ...

കുരുത്തക്കേടിന്റെ കൂടാണേ
അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ
മിടുമിടുക്കുള്ള ജോയ് ...

ഈ ജോയ് .ജോയ്.ജോയ്.നമ്മുടെ ജോയ്
ഈ ജോയ്. എൻജോയ് .
എൻജോയ് .എൻജോയ് .എൻജോയ് .

കാശിന് റ്റൈറ്റായാൽ മറ്റൊന്നും നോക്കാതെ
വൃക്കേം വിറ്റിട്ട് ഫിറ്റാകും ജോയ്
കുടിച്ചിട്ട് പോയൊരാ കാശുണ്ടേലിന്നിപ്പോ
കണക്കില് ബിർള്ളയ്ക്കും മേലെയാ ജോയ്
ഇവൻ എവടെ മിക്സ്ച്ചർ കണ്ടാൽ.
ഉടനരയിലുള്ളൊരു ബോട്ടിൽ ഞൊടിയിട തട്ടിക്കിട്ട സൈസാ
ഓഹോ ...
ഉടയമ്പ്രാൻ തിരുകൈയ്യാൽ ഉലകത്തിൽ
വഴിയേം വിൽക്കണ മദ്യത്തിന് മച്ചാനിത് ജോയ്

നമ്മുടെ മുത്താണ് ജോയ് .നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും ഫിറ്റാണ് ജോയ് ...
നമ്മുടെ മുത്താണ് ജോയ് .നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും ഫിറ്റാണ് ജോയ് ...
കുരുത്തക്കേടിന്റെ കൂടാണേ
അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പം തൊട്ട് പാമ്പാണേ
മിടുമിടുക്കുള്ള ജോയ് ...
പണിക്ക് ചെന്നേന്റെ പിറ്റേന്ന്
ഒടക്ക് വേലകൾ കാട്ടീട്ട്
കണക്ക് തെറ്റിയ റോക്കറ്റായ്.
തിരിച്ചു പോരണ ജോയ്...
ഇവനെന്തിനും പോന്നോനാ.
പല നമ്പരുമുള്ളോനാ...
പണി എന്തിനു പോയാലും.
കെണി കൊണ്ട് വരുന്നവനാ .

തരി വെള്ളം തളിക്കാതെ ഫുള്ളൊന്നടിക്കാനും
കള്ളം നടിക്കാതെ ഉള്ളം കൊടുക്കാനും
എന്തൊക്കെ വന്നാലും കട്ടയ്ക്ക് നിൽക്കുന്ന ജോയ്

നമ്മുടെ മുത്താണ് ജോയ് .നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും ഫിറ്റാണ് ജോയ് ...
നമ്മുടെ മുത്താണ് ജോയ് .നമ്മുടെ സ്വത്താണ് ജോയ്
എങ്കിലും ഫിറ്റാണ് ജോയ് ...



Credits
Writer(s): B.k. Harinarayanan, Aby Tom Syriac
Lyrics powered by www.musixmatch.com

Link