Mounangal

മൗനങ്ങൾ മിണ്ടുമൊരീ നേരത്തു്
മോഹങ്ങൾ പെയ്യുമൊരീ തീരത്തു്
ഇതുവരെ തിരയുവതെല്ലാം
മനസ്സിനിതളിൽ അരിയ ശലഭമായ് വരവായ്
ഇന്നെൻ നെഞ്ചം നീലാകാശം

പരിചിതമേതോ പരിമളമായി
അറിയുകയായ് ഞാൻ എന്നിൽ നിന്നെ
വെറുതെയലഞ്ഞൂ എന്നാലരികിലിതാ നീ
എന്നെ തഴുകിയുണർത്താൻ എങ്ങോ നിന്നൂ
പ്രേമത്താൽ മാത്രം മിഴികളിൽ വിടരും
പേരില്ലാ പൂക്കൾ കാണുകയായ് ഞാൻ
അറിയുവതാരാണാദ്യം മൊഴിയുവതാരാണാദ്യം
അനുരാഗത്തിൻ മായാമന്ത്രം കാതിൽ
ഇന്നെൻ നെഞ്ചം നീലാകാശം

ഹൃദയമിതേതോ പ്രണയനിലാവിൽ
അലിയുകയായീ വെൺമേഘമായ്
ഒരു ചെറു സൂര്യൻ പോലെ മിനുങ്ങീ
ഹിമകണമാമെൻ മോഹം മെല്ലേ
ആഴത്തിൽ മീനായ് നീന്തി വരൂ നീ
ആകാശം നീളെ പാറി വരൂ നീ
പടരുകയാണെങ്ങും തെളിയുകയാണെൻ
മിഴിയോരത്തിൽ നിന്റെ രാഗോന്മാദം
ഇന്നെൻ നെഞ്ചം നീലാകാശം

മൗനങ്ങൾ മിണ്ടുമൊരീ നേരത്തു്
മോഹങ്ങൾ പെയ്യുമൊരീ തീരത്തു്
ഇതുവരെ തിരയുവതെല്ലാം
മനസ്സിനിതളിൽ അരിയ ശലഭമായ് വരവായ്
ഇന്നെൻ നെഞ്ചം നീലാകാശം



Credits
Writer(s): Bijibal, Rafeeq Ahammed
Lyrics powered by www.musixmatch.com

Link