Nanma Niranja

നന്മനിറഞ്ഞവളേ കന്യാമറിയമേ
നിന്റെ സ്നേഹത്തിൽ പൊൻ കുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു

നന്മനിറഞ്ഞവളേ കന്യാമറിയമേ
നിന്റെ സ്നേഹത്തിൽ പൊൻ കുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു

ഞങ്ങൾ അനാഥർ ആലംബഹീനർ
ഞങ്ങൾ അനാഥർ ആലംബഹീനർ
തൂവാതെ പോകുന്ന മഴമുകിൽ ത്താരയിൽ
അലയുന്ന വേഴാമ്പൽ ഞങ്ങൾ
അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ
ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ
അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ
ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ

നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ
നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ

നന്മനിറഞ്ഞവളേ കന്യാമറിയമേ
നിന്റെ സ്നേഹത്തിൽ പൊൻ കുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു

അംഗവിഹീനർ അന്ധത വന്നവർ
അംഗവിഹീനർ അന്ധത വന്നവർ
സായാഹ്നസാനുവിൽ മിഴിയിതൾ വാടിയ
അലരിന്റെ നാളങ്ങൾ ഞങ്ങൾ
അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ
പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ
അനുഗ്രഹിക്കു അമ്മെ കൃപ ചൊരിയൂ
പാടാൻ നിൻ സ്നേഹത്തിൽ കഥപറയാൻ
നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ
നിത്യസഹായ മാതേ നിൻ മക്കൾക്കായ് പ്രാർത്ഥിക്കണേ

നന്മനിറഞ്ഞവളേ കന്യാമറിയമേ
നിന്റെ സ്നേഹത്തിൽ പൊൻ കുടക്കീഴിൽ
ഞങ്ങളിന്നാശ്വസിക്കുന്നു,നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു



Credits
Writer(s): Amaldev Jerry, Fr C Kunamthodath
Lyrics powered by www.musixmatch.com

Link