Mayilukalaadum

മയിലുകളാടും മാലിനിതൻ തീരം
മാനസത്തിലേതോ വനമുല്ലപ്പൂവിൻ സൗരഭം
ഭൂമിദേവിയേതോ പ്രേമകഥയോതി
പുളകങ്ങൾ പോലെ വിരിയുന്നു നീളേ പൂവുകൾ

നൂറുനൂറുനൂറു യുഗങ്ങൾ പറവകൾപ്പോലെ പാടിപ്പറന്നു നാം
പൂതൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടി
സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ ചിരിക്കൂ നീ

മയിലുകളാടും മാലിനിതൻ തീരം
മാനസത്തിലേതോ വനമുല്ലപ്പൂവിൻ സൗരഭം
ഭൂമിദേവിയേതോ പ്രേമകഥയോതി
പുളകങ്ങൾ പോലെ വിരിയുന്നു നീളേ പൂവുകൾ

ഹായ് ഹായ് ഹായ് മനസ്സിൽ
തുടുതൂടെ ആടും പൊന്നിൻ പനീർപ്പൂവേ
ഈ രാവിൻ കിനാവേ മധുകരമന്ത്രം കേൾക്കെ തളർന്നുവോ
നിശാമുഖകുങ്കുമം പൊലെ ചിരിക്കൂ നീ

മയിലുകളാടും മാലിനിതൻ തീരം
മാനസത്തിലേതോ വനമുല്ലപ്പൂവിൻ സൗരഭം
ഭൂമിദേവിയേതോ പ്രേമകഥയോതി
പുളകങ്ങൾ പോലെ വിരിയുന്നു നീളേ പൂവുകൾ



Credits
Writer(s): Choudhury Salil, O.n.v.kurup
Lyrics powered by www.musixmatch.com

Link