Shyama Meghame - Revival

ശ്യാമ മേഘമേ നീയെൻ പ്രേമ
ദൂതുമായ് ദൂരേ പോയ് വരൂ
ശ്യാമ മേഘമേ നീയെൻ പ്രേമ
ദൂതുമായ് ദൂരേ പോയ് വരൂ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തിൽ പോയ് വരൂ
ശ്യാമ മേഘമേ നീയെൻ പ്രേമ
ദൂതുമായ് ദൂരേ പോയ് വരൂ

കാമരൂപ കാണും നീയെൻ
കാതരയാം കാമിനിയെ
കാമരൂപ കാണും നീയെൻ
കാതരയാം കാമിനിയെ
കണ്ണുനീരിൻ പുഞ്ചിരിയായ്
കാറ്റുലയ്ക്കും ദീപമായ്
വിശ്ലഥമാം തന്ത്രികളിൽ
വിശ്ലഥമാം തന്ത്രികളിൽ
വിസ്മൃതമാം ഗാനമായ്

എന്റെ ദേവി കേഴും ദൂര

മന്ദിരത്തിൽ പോയ് വരൂ
ശ്യാമ മേഘമേ നീയെൻ പ്രേമ

ദൂതുമായ് ദൂരേ പോയ് വരൂ

ചില്ലുവാതിൽ പാളി നീക്കി
മെല്ലെയെൻ പേർ ചൊല്ലുമോ നീ
ചില്ലുവാതിൽ പാളി നീക്കി
മെല്ലെയെൻ പേർ ചൊല്ലുമോ നീ
നീൾ മിഴി തൻ പൂവിലൂറും
നീർമണി കൈക്കൊള്ളുമോ നീ
ഓമലാൾ തൻ കാതിലെന്റെ
ഓമലാൾ തൻ കാതിലെന്റെ
വേദനകൾ ചൊല്ലുമോ നീ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തിൽ പോയ് വരൂ
ശ്യാമ മേഘമേ നീയെൻ പ്രേമ
ദൂതുമായ് ദൂരേ പോയ് വരൂ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തിൽ പോയ് വരൂ
ശ്യാമ മേഘമേ നീയെൻ പ്രേമ
ദൂതുമായ് ദൂരേ പോയ് വരൂ



Credits
Writer(s): O. N.v. Kurup, Salil Choudhury
Lyrics powered by www.musixmatch.com

Link