Nilamanaltharikalil

നിളമണൽത്തരികളിൽ നിറനിലാരാവുകൾ
പുലരികൾ സന്ധ്യകൾ മതിവരാതാളമായ്
തെളിനീരാടുവാൻ വരുമീതോഴികൾ
അവരോടൊരുമിച്ചലയാൻ പോയിടാം

അഴിമുഖം കാണുംനേരം, പുഴയുടെ വേഗം പോലെ
ഹൃദയവും തുള്ളി തുള്ളി, പ്രിയമുഖം തേടി നിൽക്കും
ഇക്കാവിലാദ്യം പൂക്കും ത്രിത്താവുപോലെന്നുള്ളിൽ
നിശ്വാസസൗരഭ്യത്തിൽ വിങ്ങുന്നരോമൽസ്വപ്നം
ഒന്നോടെ മെല്ലെ തൊട്ടു മുന്നോട്ടു നീങ്ങി
കൊഞ്ചാതെ കൊഞ്ചും നീരാഴി

മണിമിനാരങ്ങൾക്കുള്ളിൽ കുറുകിടും പ്രാവിൻ നെഞ്ചിൽ
ഇശലുകൾ പൂക്കും നേരം, പനിമതി വന്നു മേലെ
മുത്തോട് മുത്തം ചാർത്തി, പൊൻതട്ടമിട്ടെൻ കാതിൽ
സുസ്മേരയായീ മെല്ലെ, മൂവന്തിയെന്തേ ചൊല്ലി
ഓർക്കാതൊരുങ്ങാതേതോ പൂവിൻ്റെ മൗനം
മിണ്ടാതെ പോരും കാറ്റിൽ കൂടെയൊന്നു ചേർന്നുവോ

നിളമണൽത്തരികളിൽ നിറനിലാരാവുകൾ
പുലരികൾ സന്ധ്യകൾ മതിവരാതാളമായ്
തെളിനീരാടുവാൻ വരുമീതോഴികൾ
അവരോടൊരുമിച്ചലയാൻ പോയിടാം

ആടിയും പാടിയും രാക്കിളികളാവാം
രാഗവും താളവും പോലെ അലിയാം



Credits
Writer(s): Rafeeq Ahammed, Sumesh Parameshwar
Lyrics powered by www.musixmatch.com

Link