Chilathunaam

ചിലതു നാം കളകളായ്
പിഴുതെറിഞ്ഞാലും
മുളയിടാം തളിരിടാം
വെളിയിടങ്ങളിൽ.
വഴിയോരത്താരും
കാണാതൊരുനാൾ
തണലായി തീരാം താനേ
അതിലെ പോകും കാറ്റിൻ കിളികൾ
കളിവീടെന്നെ കരുതാം.

Oh... Oh... Oh...

ഇഷ്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ
ഇരുട്ടിൻ പാത കടന്നെ
സൂര്യനുദിപ്പോരാകാശം നാം.
നാമേ മറവികളുമോർമകളുമായ്.
നാളെകൾ തൻ കനവായി.

മേലെ വിണ്ണ് താഴെ മണ്ണ്
മാത്രമായ്...
മുന്നിൽ തിരമാല.
അലറുന്ന തീരത്തു
തുടരാം ഏകാന്ത ജന്മം
പിന്നിൽ പുഴപോലെ
കിനിയുന്ന നോവാകെ
കടലിന് മാറത്തോടുങ്ങാം
മഴ തോരാം വേനൽ വരാം
വെയിലെങ്ങും പൂത്തുലയാം
പുതു കാറ്റത്താടീടാം

കിസ്മത് കിസ്മത് കിസ്മത് കിസ്മത്
കിസ്മത് കിസ്മത് കിസ്മത്
കിസ്മത് കിസ്മത് കിസ്മത് കിസ്മത്
കിസ്മത് കിസ്മത് കിസ്മത്

ഇഷ്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ
ഇരുട്ടിൻ പാത കടന്നെ
സൂര്യനുദിപ്പോരാകാശം നാം
നാമേ മറവികളുമോർമകളുമായ്.
നാളെകൾ തൻ കനവായി.

Oh... Oh... Oh...

നീരാഴങ്ങൾ വേരുതേടി
വന്നിടാം
വഴിയമ്പലമെന്നു ഋതുക്കൾ പലർവന്നു
വെറുതെ മോഹിച്ചു പോകാം
ചിലരാ ശിഖരങ്ങൾ
പടരും മേലാപ്പിൽ
നിറ നക്ഷത്രങ്ങൾ ചാർത്താം
നഗരങ്ങൾ അന്തിച്ചായാം
ഉടലാകെ ഊയലാടാം
ലോകം തീരാ താരാട്ടായിടാം

ഇഷ്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ
ഇരുട്ടിൻ പാത കടന്നെ
സൂര്യനുദിപ്പോരാകാശം നാം
നാമേ മറവികളുമോർമകളുമായ്.
നാളെകൾ തൻ കനാവായി.

-Josf-



Credits
Writer(s): Anwar Ali, Shamej Shreedhar
Lyrics powered by www.musixmatch.com

Link