Ee Mizhikalin - From "Ormayundo Ee Mukham"

ഈ മിഴികളിന് ഉള് മനം ചേര്ന്ന്
ഈ മായ തന് പേരോ പ്രണയം
ഇന്നീ പകലിനെന്തു കാന്തി
ഇന്നീ നഗരമെന്തു ഭംഗി
ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
ഓരോ മാത്രയും ഓര്മ്മ
താളില് സ്വര്ണ്ണവര്ണ്ണമെന്നോ
ഇന്നെന് മനം വാചാലം കണ്മണി
ഈ മിഴികളിന് ഉള് മനം ചേര്ന്ന്
ഈ മായ തന് പേരോ പ്രണയം

കൈകളിന് ജാലം മൊഴികളിന് മധുരം
നിര്മ്മലമീ നിമിഷം
പൂക്കാത്ത മോഹം പൂക്കുന്ന നേരം
നിര്മ്മലമീ നിമിഷം
കാണാക്കനവേ തീരാ തിരയായ്
മനമാകെ നിറഞ്ഞീടുമോ
ഓര്മ്മക്കൂട്ടില് നിന്റെ മുഖമോ
ഓരോ ദിനവും തെളിഞ്ഞീടുമോ
ഇന്നീ പകലിനെന്തു കാന്തി
ഇന്നീ നഗരമെന്തു ഭംഗി
ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
ഓരോ മാത്രയും ഓര്മ്മ
താളില് സ്വര്ണ്ണവര്ണ്ണമെന്നോ
ഇന്നെന് മനം വാചാലം കണ്മണി

ഈ മിഴികളിന് ഉള് മനം ചേര്ന്ന്
ഈ മായ തന് പേരോ പ്രണയം



Credits
Writer(s): Vineeth Sreenivasan, Shaan Rehman
Lyrics powered by www.musixmatch.com

Link