Doore Doore - From "Ormayundo Ee Mukham"

ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങൾ
പാടുന്നേതോ ഒരു നോവും നിലാവിൻ ഈണം
തിരി താഴുന്നൊരാ നിന്നോര്മ്മകളില്
ഞാന് നിഴല്പോലുമായീലയോ

അകലാതെ അകലും നിൻ
കാലൊച്ച കേള്ക്കുന്നു ഞാൻ
പകല്പോകേ ഇടനെഞ്ചിൽ
മുറിവേല്ക്കും ആകാശമായ്

കണ്ണിൽ വിരുന്നായ വര്ണ്ണങ്ങളോ ഇരുളായി മറയേ
മായും കിനാവിന്റെ മൗനങ്ങളിൽ തനിയേ നനയേ
ഓമല്ക്കൈയാൽ ഇനിയെന്നും
സ്വപ്നം പോലെ വിരിയാനായി
സഖി നിന്നെ തിരയുന്നു ഞാൻ

അകലാതെ അകലും നിൻ
കാലൊച്ച കേള്ക്കുന്നു ഞാൻ
പകല്പോകേ ഇടനെഞ്ചിൽ
മുറിവേല്ക്കും ആകാശമായ്

ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങൾ
പാടുന്നേതോ ഒരു നോവും നിലാവിൻ ഈണം



Credits
Writer(s): Manu Manjith, Shaan Rehman
Lyrics powered by www.musixmatch.com

Link