Udhichuyarnne

ഉദിച്ചുയർന്നേ, മല കടന്ന് ചുമന്നൊരുത്തൻ മാനത്ത്
കൊതിച്ചിരിക്കും വെളിച്ചം കൊണ്ട് അലങ്കരിച്ചേ, ഈ മണ്ണ്
തണുത്തു നിൽക്കും മലമുടിതൻ
മനസ്സിലെ സങ്കല്പങ്ങൾ തുയിലുണർന്നേ

താ, തകതക താ, തകതക താ
തകതക തത്തത്തത്തത്ത
താ, തകതക താ, തകതക താ
തകതക തത്തത്തത്തത്ത

പാരാവാര തീരത്തോളം നോട്ടം ചെല്ലാ ദൂരത്തോളം
പൊന്നിൻ സൂര്യൻ നീട്ടുന്നുണ്ടേ
ഉല്ലാസത്തിൻ കതിരൊളി
പാരാവാര തീരത്തോളം നോട്ടം ചെല്ലാ ദൂരത്തോളം
പൊന്നിൻ സൂര്യൻ നീട്ടുന്നുണ്ടേ
ഉല്ലാസത്തിൻ കതിരൊളി

താ, തകതക താ തകതക താ
തകതക തത്തത്തത്തത്തൈ
താ, തകതക താ തകതക താ
തകതക തത്തത്തത്തത്തൈ

കുന്നിലൂടെ കുണുങ്ങിക്കൊണ്ടിറങ്ങിവരും
കൊച്ചു പൂഞ്ചോലയ്ക്കും ഞൊടികൊണ്ട് ചെറുപ്പം വച്ച്ചേ
പൈൻമരം വളരുന്ന ചെരുവുകളിൽ
തത്തിക്കളിക്കുന്ന തെന്നൽ പുത്തൻ കുളിരു തന്നേ
തൂ വെയിലൊളീ, വിരലുകൾ തരളമായ് തഴുകവേ
മലരിലേ, ഹിമകണം പവിഴമായ് വെട്ടം ചിന്തുന്നേ

താ, തകതക താ, തകതക താ
തകതക തത്തത്തത്തത്ത
താ, തകതക താ, തകതക താ
തകതക തത്തത്തത്തത്ത

ഇതൾ വിരിയാൻ മറന്നു നിൽക്കും
മലരിനെ തെന്നൽ ചെന്ന് തൊട്ടു വിളിച്ചേ
കിരണം കൊണ്ട്, മിഴിയെഴുതി
അകക്കണ്ണിൽ അറിവിന്റെ തെളിച്ചം വച്ചെ (ആ)
നമ്മളുണരണമെന്ന മൊഴികളും
പാടി കിളിമകൾ പാടിപ്പറന്നേ
പീരുമേട് നീളെ നീളേ ഉഷസ്സിന്റെ
താലം ചൊരിഞ്ഞിട്ട ചോപ്പിൽ മുങ്ങുന്നേ

ആ,ആ,ആ,ആ,ആ,ആ
ആ,ആ,ആ,ഹാ,ഹാ,ഹാ (അ)
ആ,ആ,ആ,ആ,ആ,ആ
ആ,ആ,ആ,ഹാ,ഹാ,ഹാ



Credits
Writer(s): Prashant Pillai
Lyrics powered by www.musixmatch.com

Link