Chilluveyil Chayumee

ചില്ലുവെയിൽ ചായുമീ, വെൺപകൽ തരിമഴ തഴുകി നീ
എന്നരികെ വന്നുവോ ആദ്യമായ്
കൺനിറയെ കണ്ടു ഞാൻ നിന്നെയാ
നനുവണി ചിരിയിടയിൽ
മെയ് മറന്നു നിന്നു ഞാൻ നിന്നിലായ്

തേടി വന്നൊരു മണിമുകിലഴകുമായ്
ചേർന്നു പെയ്തു മധുഹാസമായ്
കാത്തിരുന്ന വഴി നിറയുമീ കനവുമായ്
തെന്നലേറെ കുളിർ തന്നുവോ


തൂവുന്നു നിൻ നീർമുത്തുകൾ
വാസന്തമെൻ ഉൾപ്പൊയ്കയിൽ
കേൾക്കുന്നുവോ എന്നുള്ളിൽ നീ, പാടാതെയീ ഈണങ്ങളെ
കണ്ണ് ചിമ്മിയൊരു താരം
നിൻ സന്ധ്യവന്നു തുണയേകുവാൻ
നെയ്തുവന്നു നിറരാവായ്
ഞാൻ പുൽകി നിൻ്റെ നിഴലാകുവാൻ

തൂമഞ്ഞുപോലെ നേർത്തലിഞ്ഞു ഞാൻ
നേർത്ത ചിരി തന്നൊരാ മൗനദൂതുമായ്

തേടുന്നു നിൻ ചേലാടകൾ
ഓരോ നിഴൽ യാമങ്ങളിൽ
വന്നെത്തി നീ എൻ ഉള്ളിലേ
സ്വപ്നങ്ങളിൻ നീർതാരയിൽ

എൻ്റെ ഉള്ളിലൊരു മേഘം നീ പെയ്തുതോർന്നു തിരയാകുവൻ
തെന്നലിൻ്റെ ചിറകേറി ഞാൻ, നിൻ്റെ തീരമിന്നണയുവാൻ
തൂമഞ്ഞുപോലെ നേർത്തലിഞ്ഞു ഞാൻ
നേർത്ത ചിരിതന്നൊരാ മൗനദൂതുമായ്

ചില്ലുവെയിൽ ചായുമീ, വെൺപകൽ തരിമഴ തഴുകി നീ
എന്നരികെ വന്നുവോ ആദ്യമായ്
കൺനിറയെ കണ്ടു ഞാൻ നിന്നെയാ
നനുവണി ചിരിയിടയിൽ
മെയ് മറന്നു നിന്നു ഞാൻ നിന്നിലായ്

തേടി വന്നൊരു മണിമുകിലഴകുമായ്
ചേർന്നു പെയ്തു മധുഹാസമായ്
കാത്തിരുന്ന വഴി നിറയുമീ കനവുമായ്
തെന്നലേറെ കുളിർ തന്നുവോ



Credits
Writer(s): A R Raakesh, Jinil Jose
Lyrics powered by www.musixmatch.com

Link