Akalayai Evideyo

ഉം ഉം, ഉം ഉം, ഉം ഉം

അകലെയായ് എവിടെയോ ഒരു മൊഴിയായ്
അരികിൽ നീ അണയുമീ ഒരു നിമിഷം
ഒഴുകുമാ തിരയിലെ നിനവുകളായ്
ഒരു കര തിരയുമിന്നേകാന്തമായ്

ദൂരെ ദൂരെ ഒരു വഴി നീയുമായി
അറിയാതെ ചേരും കനവായ് (കനവായ്)
മെല്ലെ മെല്ലെ അരികിലെ മൗനമായ്
മനമേറി വന്നോരഴകായ്

ആരും കേൾക്കാതെ വിലോലം
മൊഴി വീണു നീല മിഴിയറിയേ
ഇന്നു ഞാൻ കണ്ട കിനാവിൽ
തൂവും നിലാവ് നീ പൊഴിയുമെൻ മഴയായ്
തേടുന്നേതു തീരം ഊയലെ
സ്വപ്നംപോൽ നീ വന്നെന്നരികേ
എന്നോ നീ എന്നിൽ ഇളം തൂവെയിലായ് നിറയേ

ആരും കാണാതെ വിമൂകം
ചെറു വിരലു കോർത്തു നീയെന്നരികേ
ഉള്ളിൽ ആയേതു ചിരാതിൽ
മിന്നുന്ന നാളം നീ, നിറയുമെൻ നിറമായ്
മായുന്നോരോ നാളും പതിയേ
കാണുന്നേരം നീയെന്നരികേ
എന്നും നീ കൂടെ, ഒരേ ഓർമ്മകളായ് ഒഴുകേ

അകലെയായ് എവിടെയോ ഒരു മൊഴിയായ്
അരികിൽ നീ അണയുമീ ഒരു നിമിഷം
ഒഴുകുമാ തിരയിലെ നിനവുകളായ്
ഒരു കര തിരയുമിന്നേകാന്തമായ്

ദൂരെ ദൂരെ ഒരു വഴി നീയുമായി
അറിയാതെ ചേരും കനവായ്
മെല്ലെ മെല്ലെ അരികിലെ മൗനമായ്
മനമേറി വന്നോരഴകായ്...



Credits
Writer(s): A R Raakesh, Jinil Jose
Lyrics powered by www.musixmatch.com

Link