Kurumozhiyude

കുറുമൊഴിയുടെ കൂട്ടിലേ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലേ കവിത മൂളി മെല്ലവേ
മിഴിതിരയുവതാരേദൂരേ ജനുവരിയിലെ പൂക്കളേ

കുറുമൊഴിയുടെ കൂട്ടിലേ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലേ, കവിത മൂളി മെല്ലവേ
മിഴിതിരയുവതാരേ ദൂരേ, ജനുവരിയിലെ പൂക്കളേ

കാത്തിരുന്നൊരീ പുലരി വാതിലിൽ
സൂര്യകാന്തികൾ പൂത്തുനിൽക്കയോ
പറന്നേറുമീ തെന്നലിൻ മാറിലേ ഹോ
മദം കൊണ്ടു നീ ശലഭമേ പോകയോ

കുറുമൊഴിയുടെ കൂട്ടിലേ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലേ, കവിത മൂളി മെല്ലവേ
മിഴിതിരയുവതാരേ ദൂരേ, ജനുവരിയിലെ പൂക്കളേ

മേഘമർമ്മരം തഴുകി വന്നുവോ
വെൺപിറാവുകൾ കുറുകി നിന്നുവോ
നിറം ചോരുമീ ചെമ്പനീർ ചുണ്ടിലേ, ഓ
ഇളം മഞ്ഞുനീർ തേൻ കണം വാർന്നുവോ

കുറുമൊഴിയുടെ കൂട്ടിലേ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലേ, കവിത മൂളി മെല്ലവേ
മിഴിതിരയുവതാരേ ദൂരേ, ജനുവരിയിലെ പൂക്കളേ



Credits
Writer(s): M Jayachandran, Alunkal Rajeev
Lyrics powered by www.musixmatch.com

Link