Kaattum Mazhayum

കാറ്റും മഴയും വന്നതറിഞ്ഞില്ലേ, ഇതിലേ
പൂവും തളിരും കാറ്റിലുലഞ്ഞില്ലേ, പതിയേ
പനിനീരിൻ മണമുള്ള പാവാടത്തുമ്പീ
മഴനനഞ്ഞില്ലേ

കാറ്റും മഴയും വന്നതറിഞ്ഞില്ലേ, ഇതിലേ

കവിളിൽ ചുംബന മധുപകരാം ഞാൻ അലസമണയുമ്പോൾ
പ്രണയനദിയിലെ മത്സ്യം പോലെ വഴുതിമാറും നീ
ഓ, മർമ്മരമിടറും ചുണ്ടിണയാകെ ഉഴിയുമോ നീ കാറ്റേ
ഓ, സുരഭിലമേതോ ലഹരികൾ നുണയാൻ
ഋതുമതീ വിടരാമോ...

കാറ്റും മഴയും വന്നതറിഞ്ഞില്ലേ, ഇതിലേ

മിഥുനരാഗ വികാരങ്ങളിൽ ഞാൻ അഴകിലയുമ്പോൾ
മകരമഞ്ഞിൻ മലനിര പോലെ മറഞ്ഞു നിൽക്കും നീ
ഓ, യവന മനോഹരി എങ്കിലുമെന്നെ
പുഞ്ചിരി കൊണ്ടു തൊടാമോ
ഓ, ജാലകവെളിയിൽ ജൂണിലെ മഴയിൽ
ജൂലീ നീ നനയാമോ...

കാറ്റും മഴയും വന്നതറിഞ്ഞില്ലേ, ഇതിലേ
പൂവും തളിരും കാറ്റിലുലഞ്ഞില്ലേ, പതിയേ
പനിനീരിൻ മണമുള്ള പാവാടത്തുമ്പീ
മഴനനഞ്ഞില്ലേ



Credits
Writer(s): M Jayachandran, Murugan Kattakkada
Lyrics powered by www.musixmatch.com

Link