Neeralippidutham

ധൂമകേതുവോ കാളമേഘമോ വാനിതിൽ...
കാലസർപ്പമോ കാട്ടുവള്ളിയോ പാതയിൽ...
വരാനിരിപ്പതെന്തെഡോ, വരും വരായ്കയെതെഡോ
അതിഗൂഢമീ ലോകം, നിഗൂഢമാം യോഗം

അവിടെ ഇവിടെ അറിയാ പതനം
അജ്ഞാത ഭാവിതൻ സാഗരം
നീരാളിപ്പിടുത്തം നീരാളിപ്പിടുത്തം
നീരാളിപ്പിടുത്തം നീരാളിപ്പിടുത്തം...

ഓ... ഓഹോ... ഓ ഓ മ്മ്...
ഒരു പ്രളയവേഗമോ, വരുമശനി പാതമോ
മതി കഥകളെ തിരുത്തിടാൻ
ചതി വഴി വിലങ്ങിയാൽ, വിധി വല കുരുങ്ങിയാൽ
മതി ചിരികളെ കെടുത്തിടാൻ...

ജനിമൃതി കടൽകരെ കാവലരുളുവാൻ
മരു മണലിടങ്ങളിൽ കാനലാകുവാൻ
തണലായൊരാളാരോ... തുണയായൊരാളാരോ...
നിഴലോ നിനവോ അറിയാ കനവോ
അതീതനാകുമാ ദൈവമോ

നീരാളിപ്പിടുത്തം... നീരാളിപ്പിടുത്തം...
നീരാളിപ്പിടുത്തം... നീരാളിപ്പിടുത്തം...



Credits
Writer(s): Stephen Devassy, Rafeeque Ahammed
Lyrics powered by www.musixmatch.com

Link