Azhake Azhake - Female Version

അഴകെ അഴകേ ആദ്യമായി
അരികെ അരികേ കണ്ടതെന്നോ
മിഴിയെഴുതീ നാട്ടുമൈന വഴിയകലേ നോക്കിനിന്നു
കണ്ണിനിലാ കുടിലുമേഞ്ഞെ താമസിക്കാൻ വാ
പൊന്നു നൂലു പുടവ തുന്നി നൽകിയില്ലേ ഞാൻ
അഴകെ അഴകേ ആദ്യമായി
അരികെ അരികേ കണ്ടതെന്നോ

ആാ... നിന്നെ കാത്തീ കണ്ണും വാടിപോയ്
ആാ... തോണി പാട്ടും കാറ്റും കൊണ്ടേ പോയ്
പുഴയോ നൂല് പോലെയായി ആറ്റു വഞ്ചി മാഞ്ഞുപോയ്
കടവ് വീണ്ടും ശൂന്യമായി കാലമേറെ പോകയായ്

പകരൂ നെഞ്ചിലെ നോവുമീ സ്നേഹം
പറയു ജീവനിൽ ആളുമേ മോഹം... പ്രണയനാളം നീ...
അഴകെ അഴകേ ആദ്യമായി
അരികെ അരികേ കണ്ടതെന്നോ

മിഴിയെഴുതി നാട്ടുമൈന
വഴിയകലേ നോക്കിനിന്നു
കണ്ണിനിലാ കുടിലുമേഞ്ഞെ താമസിക്കാൻ വാ...
പൊന്നു നൂലു പുടവ തുന്നി നൽകിയില്ലേ ഞാൻ...
അഴകെ അഴകേ ആദ്യമായി
അരികെ അരികേ കണ്ടതെന്നോ
അഴകേ അഴകേ...



Credits
Writer(s): Stephen Devassy, P T Binu
Lyrics powered by www.musixmatch.com

Link