Kochunni Vazhuka

നാട് വാഴുക നഗരം വാഴുക
വീട് വാഴുക വിരുതം വാഴുക
കാട് വാഴുക കണ്ടം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക

ഇല്ലം നിറയുക വല്ലം നിറയുക
മണ്ണ് വാഴുക മരവും വാഴുക
വെള്ളം വാഴുക വായുവും വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക

നാട് വാഴുക നഗരം വാഴുക
വീട് വാഴുക വിരുതം വാഴുക
കാട് വാഴുക കണ്ടം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക

ഇല്ലം നിറയുക വല്ലം നിറയുക
മണ്ണ് വാഴുക മരവും വാഴുക
വെള്ളം വാഴുക വായുവും വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക

കല്ല് വാഴുക പുല്ലും വാഴുക
പൂവ് വാഴുക മണവും വാഴുക
പാട്ട് വാഴുക ഈണം വാഴുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക

അരങ്ങ് വാഴുക പന്തല് വാഴുക
നാടൊരുങ്ങാൻ പൊലിയുക പൊലിയുക
കായംകുളത്തെ കൊച്ചുണ്ണി വാഴുക
നാട് വാഴുക നഗരം വാഴുക

വാങ്ങി വജ്രാങ്കിയിൽ വീശി
കണ്ണടക്കി, കടകം വെട്ടി
നില മാറി, കുതിച്ചുയർന്ന്
ഓതിരം വെട്ടി
സങ്കൽപം കൊണ്ട് ചക്രാധാരം വീശി
പാളിയെടുത്ത് അരിവാള് വെട്ടി
പൊങ്ങിത്താണു പറ്റി
വലിഞ്ഞ് കേറി, മാറ് നോക്കിക്കുത്തി

വലമടി പൂക്കേറ്റുവിലങ്ങി
ഇടവടിമാറിൻ കുഴിയിൽ കുത്തി
ഇടത്ത് മാറി തടം കെട്ടി
ഇടത്തുകേറി വിദൂരസ്നായി മർമ്മത്തിൽ
പുക്കുമനക്കോലിൽ ചേർന്നു തിരിഞ്ഞു നീട്ടി



Credits
Writer(s): Gopi Sundar, Traditional
Lyrics powered by www.musixmatch.com

Link