Aaro Varunnathai

ആരോ വരുന്നതായ് തോന്നിയ നേരം
താനേ മറന്നുപോയ് ഞാൻ
ആരോ വരുന്നതായ് തോന്നിയ നേരം
താനേ മറന്നുപോയ് ഞാൻ

കാതോർത്തിരുന്നാൽ കേൾക്കാതെ കേൾക്കാം
നിൻ്റെ കാലൊച്ചകൾ
അറിയാതകലെ, മറയും കനവായ്
ആരോ വരുന്നതായ് തോന്നിയ നേരം
താനേ മറന്നുപോയ് ഞാൻ

മിഴികൾ നനയും പരിഭവമൊഴികളിലൊരു
തേങ്ങൽപോലെ നിന്നുപോയ്, ഞാനിന്നേകയായ്
വിരഹമഴയിൽ ഹൃദയം എഴുതുമൊരു
കവിതപോലെ കേൾക്കുമോ നീയെൻ നോവുകൾ

അകലെയോ, അരികിലോ...
എവിടെ നാം അറിയുമോ
ആരോ വരുന്നതായ് തോന്നിയ നേരം
താനേ മറന്നുപോയ് ഞാൻ

ഏതു വഴിയേ നടന്നാലുമേതോ
ഓർമ്മ തിരികെ വിളിക്കും
പറയുമോ അരികെ വരാൻ
പ്രാണൻ്റെ നിഴലായ് ചേർന്നുനിൽക്കാൻ

ആരോ വരുന്നതായ് തോന്നിയ നേരം
താനേ മറന്നുപോയ് ഞാൻ
ആരോ വരുന്നതായ് തോന്നിയ നേരം
താനേ മറന്നുപോയ് ഞാൻ

കാതോർത്തിരുന്നാൽ കേൾക്കാതെ കേൾക്കാം
നിൻ്റെ കാലൊച്ചകൾ
അറിയാതകലെ മറയും കനവായ്



Credits
Writer(s): Gopi Sundar
Lyrics powered by www.musixmatch.com

Link