Kadha Parayana

കഥപറയണ കാറ്റേ, മിഴി നിറയണതെന്തേ
ചിരിയുടെ കരതേടാൻ പോരുമോ
കരിയെഴുതിയ രാവേ, മണമുതിരണ പൂവേ
പുലരിയെ വരവേൽക്കാൻ പോരുമോ

പുഴകളേ ഇതുവഴി, കിളികളേ ഇതുവഴി
കനവിനായ് ഇതുവഴി
ഒരു തുണ വരുമോ ചുരമിറങ്ങീടാൻ
തണലിനായ് ഇതുവഴി, നിറവിനായ് ഇതുവഴി
ചിരിതരും പുതുവഴി
ഒരു തുണ വരുമോ ചുരമിറങ്ങീടാൻ

ആകാശം കാണാതെ രാമിന്നൽ തേരേറി
പൊരുന്നേ ആരോമൽ പൂത്താരം
നോവേതോ തേനായി, കാവാകെ പൂചൂടീ
പാടുന്നേ പാടാമൗനം പോലും

ഓ വരവായീ... അഴകുകളുരുകിയ നിമിഷമിതാ
വരവായീ... ചിരിയുടെ മണിമുകിൽ അരികിലിതാ
കഥപറയണ കാറ്റേ, മിഴി നിറയണതെന്തേ
ചിരിയുടെ കരതേടാൻ പോരുമോ
ഓഹോഹോ...
കരിയെഴുതിയ രാവേ, മണമുതിരണ പൂവേ
പുലരിയെ വരവേൽക്കാൻ പോരുമോ

പുഴകളേ ഇതുവഴി, കിളികളേ ഇതുവഴി
കനവിനായ് ഇതുവഴി
ഒരു തുണ വരുമോ ചുരമിറങ്ങീടാൻ
തണലിനായ് ഇതുവഴി, നിറവിനായ് ഇതുവഴി
ചിരിതരും പുതുവഴി
ഒരു തുണ വരുമോ ചുരമിറങ്ങിടാൻ



Credits
Writer(s): B. K. Harinarayanan, Shaan Rahman
Lyrics powered by www.musixmatch.com

Link