Paadam Pootha (Male Version)

പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിന്നപ്പുറത്തു നിന്നു
പുന്നാരം ചൊല്ലി നീ വന്നു

പാടം പൂത്ത കാലം
പാടാൻ വന്നു നീയും

ഓല തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ
ഓണ പാട്ടൊന്നു പാടി
പാടം കൊയ്യുമ്പോൾ പാടാൻ പനം തത്തേ
നീയും പോരാമൊ കൂടെ?
പുഴയോരൊത്തു പോയ്
തണലേറ്റിരുന്നു
കളിയും ചിരിയും നുകരാം
ആ, ആ

പാടം പൂത്ത കാലം
പാടാൻ വന്നു നീയും

ദൂരെ പകലിന്റെ തിരി മെല്ലെ താഴുമ്പോൾ
ഗ്രാമം മിഴി പൂട്ടുമ്പോൾ
പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ
വാതിലിൽ വന്നവളെ
നറുതേൻ മൊഴിയെ
ഇനി നീയറിയൂ
ഹൃദയം പറയും കഥ കേൾക്കൂ
ആ, ആ

പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിന്നപ്പുറത്തു നിന്നു
പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം
പാടാൻ വന്നു നീയും



Credits
Writer(s): Chakravarthy Shibu, Rajan Kannoor
Lyrics powered by www.musixmatch.com

Link