Doore Kizhakudhikkum

ലലലാ ലലല ലാ ലാ
ലലലാ ലലല ലാ ലാ

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക

ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ

നല്ല തളിർവെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
തെക്കൻപുകല നന്നായ് ഞാൻ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെൻ്റെ അരികിൽ വരും?
കിളിപാടും കുളിർരാവിൽ ഞാൻ അരികിൽ വരാം
പറയൂ നീ മൃദുമേനി എന്തു പകരം തരും?
നല്ല തത്തക്കിളിച്ചുണ്ടൻ വെറ്റില നൂറൊന്നു തേച്ചു തരാം
എൻ്റെ പള്ളിയറയുടെ വാതിൽ നിനക്കു തുറന്നേ തരാം

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക

ലാലലാ ലാലലാ ലാലലല ലാലലല ലാ

കണ്ണിൽ വിളക്കും വച്ച് രാത്രി എന്നെയും കാത്തിരിക്കെ
തെക്കെ തൊടിക്കരികിൽ കാലൊച്ച തിരിച്ചറിഞ്ഞോ?
അരികിൽ വന്നെന്നെ എതിരേറ്റു നീ
തുളു നാടൻ പൂമ്പട്ട് വിരിച്ചു വച്ചു
മണിമാരൻ ഈ രാവിൽ എന്ത് പകരം തരും?
നിന്നെ കെട്ടിപ്പിടിച്ചു ഞാൻ ചെന്തളിർ ചുണ്ടത്ത് മുത്തം തരും
ഒരു കൃഷ്ണ തുളസിപ്പൂ നുള്ളി മുടിത്തുമ്പിൽ ചാർത്തി തരും

ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ വെറ്റിലത്താമ്പാളത്തിൽ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എൻ്റെ വെറ്റിലത്താമ്പാളത്തിൽ
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക



Credits
Writer(s): Shibu Chakravarthy, Kannur Rajan
Lyrics powered by www.musixmatch.com

Link