Syama Varna Roopini

ശ്യാമവർഷ രൂപിണി കഠോരഭാഷിണി പ്രിയേ
പ്രേമലേഖനം നിനക്ക് ഞാൻ തരുന്നു ശാരദേ

ഉച്ചയൂണിനൊപ്പമന്നു നീ പറഞ്ഞതൊക്കെയും
കട്ട് തിന്ന കൂട്ടുകരെ ഓർത്തു നീ ചിരിച്ചതും

ക്ലാസ് കട്ട് ചെയ്തു പോയ മാറ്റിനി പടത്തിനായ്
മാറ്റി വച്ച പത്തുരൂപാ നീയെനിക്കു തന്നതും

ആ നിന്റെ മുന്നിലന്നു വീണ ചോന്ന പന്തെടുക്കുവാൻ
ഉയർന്നു നിന്ന ചോരുരഞ്ഞു മേലു ചോര പൂണ്ടതും

പഠിച്ചതും പരീക്ഷയും മറന്നു പോവതെങ്കിലും
മറക്കുവാനൊരുക്കമല്ല നീ പറഞ്ഞതൊക്കെയും

നീയൊളിച്ചു തന്ന കത്തിലെന്റെ പേരിനപ്പുറം
കുറിച്ചു വച്ചൊരുമ്മയെല്ലാം ഞാൻ പകുത്തു വച്ചതും

തിങ്കളാഴ്ച ബോട്ടണി പിരീഡു പാതി തീർന്നതും
നീ തിരിഞ്ഞു നോക്കിയെന്നെ ടീച്ചറന്നടിച്ചതും

ഓർമ്മയുണ്ടോ ഓർത്തു വച്ച് നോക്കുമെങ്കിലെപ്പൊഴും
ഒത്തു നാം നനഞ്ഞതും ഒത്തിരി ചിരിച്ചതും

കൂട്ടുകൂടി കാഴ്ച കണ്ടു രാത്രി യാത്ര പോയതും
ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും

കൂട്ടുകൂടി കാഴ്ച കണ്ടു രാത്രി യാത്ര പോയതും
ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും



Credits
Writer(s): Justin Varghese, Suhail Koya
Lyrics powered by www.musixmatch.com

Link