Ennu Varum Nee (Female)

എന്നുവരും നീ, എന്നുവരും നീ
എന്റെ നിലാപ്പന്തലിൽ വെറുതേ
എന്റെ കിനാപ്പന്തലിൽ
വെറുതേ കാണാൻ, വെറുതേയിരിക്കാൻ
വെറുതേ, വെറുതേ ചിരിക്കാൻ തമ്മിൽ
വെറുതേ, വെറുതേ മിണ്ടാൻ
എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലിൽ വെറുതേ
എന്റെ കിനാപ്പന്തലിൽ

നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ
എന്തിനെൻ കരളിൽ സ്നേഹം വെറുതേ
എന്തിനെൻ നെഞ്ചിൽ മോഹം
മണമായ് നീയെൻ മനസ്സിലില്ലാതെ
എന്തിനു പൂവിൻ ചന്തം വെറുതേ
എന്തിനു രാവിൻ ചന്തം

എന്നുവരും നീ, എന്നുവരും നീ
എന്റെ നിലാപ്പന്തലിൽ വെറുതേ
എന്റെ കിനാപ്പന്തലിൽ

ഓർമയിലെന്നും ഓമനിപ്പൂ ഞാൻ
തമ്മിൽ കണ്ട നിമിഷം നമ്മൾ
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും, ഓരോ വാക്കിലും
അർത്ഥം തോന്നിയ നിമിഷം
ആയിരം അർത്ഥം തോന്നിയ നിമിഷം

എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലിൽ വെറുതേ
എന്റെ കിനാപ്പന്തലിൽ
വെറുതേ കാണാൻ, വെറുതേയിരിക്കാൻ
വെറുതേ, വെറുതേ ചിരിക്കാൻ തമ്മിൽ
വെറുതേ, വെറുതേ മിണ്ടാൻ
എന്നുവരും നീ, എന്നുവരും നീ
എന്റെ നിലാപ്പന്തലിൽ വെറുതേ
എന്റെ കിനാപ്പന്തലിൽ



Credits
Writer(s): Kaithaparam Damodaran Namboothiri
Lyrics powered by www.musixmatch.com

Link