Karineelakkannazhaki (Female)

ഓ, ഓ, ഓ, ഓ
ഓ, ഓ, ഓ, ഓ
കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി, ഓ
കണ്ടെങ്കിലെന്നു കൊതിച്ചു
കണ്ണീർ കനകച്ചിലമ്പു ചിലമ്പീ
രാജരഥങ്ങൾ ഊർവലം പോകും
മാമധുരാപുരി നീളെത്തിരഞ്ഞു
ചെന്തമിഴ് കോവലനെ, പാവം

കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി, ഓ
കണ്ടെങ്കിലെന്നു കൊതിച്ചു
കണ്ണീർ കനകച്ചിലമ്പു ചിലമ്പീ

ആഡംബരങ്ങളിൽ അന്തപുരങ്ങൾ
അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി
തമിഴകം തളർന്നുറങ്ങീ
തെരുവിൽ കേട്ടൊരു പാഴ് കഥയായീ
രക്തത്തിൽ മുങ്ങിയ രാജനീതിയായി
ചിലപ്പതികാരത്തിൻ കരൾത്തുടികൾ

കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി, ഓ
കണ്ടെങ്കിലെന്നു കൊതിച്ചു
കണ്ണീർ കനകച്ചിലമ്പു ചിലമ്പീ

ഇത്തിരിപ്പെണ്ണിൻ പൂത്തിരി കയ്യിലേ
നക്ഷത്രരാവിൻ തീപ്പന്തമാളി
പട്ടണങ്ങൾ പട്ടടയായ്
ആ മാറിൽനിന്നും ചിമ്മിയ നൊമ്പരം
തിരുവഞ്ചിനാടിൻ തിലകമായ് മാറീ
മംഗലം സ്വർഗ്ഗത്തിൽ നിറമഴയായ്

കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി, ഓ
കണ്ടെങ്കിലെന്നു കൊതിച്ചൂ
കണ്ണീർ കനകച്ചിലമ്പു ചിലമ്പീ
രാജരഥങ്ങൾ ഊർവലം പോകും
മാമധുരാപുരി നീളെത്തിരഞ്ഞു
ചെന്തമിഴ് കോവലനെ പാവം

കരിനീലക്കണ്ണഴകീ കണ്ണകി
കാവേരിക്കരയിലെത്തി, ഓ
കണ്ടെങ്കിലെന്നു കൊതിച്ചൂ
കണ്ണീർ കനകച്ചിലമ്പു ചിലമ്പീ



Credits
Writer(s): Kaithaparam Damodaran Namboothiri
Lyrics powered by www.musixmatch.com

Link