Chittolam Thulumbunna (From "Udayapuram Sulthan")

ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ
പൊന്നോളം പോന്നൊരു തമ്പുരാട്ടി
ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ
പൊന്നോളം പോന്നൊരു തമ്പുരാട്ടി
നിന്റെ മുത്തു വളക്കിലുക്കം
മുത്തു വളക്കിലുക്കം കൊഞ്ചുന്ന താളത്തിൽ
ശൃംഗാരമോതുവാൻ എനിക്കു മോഹം

മോഹങ്ങൾ നൂറു മോഹങ്ങൾ
മോഹങ്ങൾ നൂറു മോഹങ്ങൾ
ചിത്രവർണ്ണമണിയുന്നൂ മനസിനുള്ളിൽ
എന്റെ മനസ്സിനുള്ളിൽ

ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ
പൊന്നോളം പോന്നൊരു തമ്പുരാട്ടി

വലം പിരി ശംഖിനൊത്തൊരിളം കഴുത്തിൽ
തങ്കം തെളുതെളെ തിളങ്ങുന്ന താലി ചാർത്താം
അറപ്പുര വാതിൽ പടി തുറക്കാം
നിന്നെ ഇളമുറതമ്പുരാനായ് ഞാൻ വരിക്കാം
അറപ്പുര വാതിൽ പടി കടക്കാം
നിന്റെ ഇള മുറ തമ്പുരാനായ് വരാം ഞാൻ
ആതിര പീലി മിന്നുമാല വട്ടം
കളിത്തോഴിമാർ നമുക്കായ് വീശി നിൽക്കും
ആതിര പീലി മിന്നുമാല വട്ടം
കളിത്തോഴിമാർ നമുക്കായ് വീശി നിൽക്കും
പഞ്ചവാദ്യമമ്പാരി പൊന്നാന
അരമന മണിമേട നീളേ അലങ്കാരം
ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ
പൊന്നോളം പോന്നൊരു തമ്പുരാട്ടി

മിഴികളിൽ നെയ്തലാമ്പൽ പൂ വിടർന്നു
എന്റെ കരളിൽ കളിവീണ തുടിച്ചുണർന്നൂ
മിഴികളിൽ നെയ്തലാമ്പൽ പൂ വിടർന്നു
എന്റെ കരളിലെ മന്ത്ര വേണു തുടിച്ചുണർന്നൂ

കളിവിളയാടി നമ്മൾ അടുത്ത നേരം
പ്രേമ രാജ ഹംസമായിരം പറന്നുയർന്നൂ
കളിവിളയാടി നമ്മൾ അടുത്ത നേരം
പ്രേമ രാജ ഹംസമായിരം പറന്നുയർന്നൂ
വലത്തു കണ്ണിടയ്ക്കിടെ തുടിച്ചു പോയി
നിന്റെ നാലകത്ത് വലങ്കാൽ വെച്ച നേരം
വലത്തു കണ്ണിടയ്ക്കിടെ തുടിച്ചു പോയി
നിന്റെ നാലകത്ത് വലങ്കാൽ വെച്ച നേരം
ഇനി നിൻ സാമ്രാജ്യമെനിക്കു മാത്രം
നിന്റെ അഴകണി മധു മലർ മഞ്ചമിതെനിക്കു മാത്രം

ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ
പൊന്നോളം പോന്നൊരു തമ്പുരാട്ടി



Credits
Writer(s): Kaithapram
Lyrics powered by www.musixmatch.com

Link