Ullil Kothividarum (From "Maya Mohini")

ഉള്ളിൽ കൊതിവിടരും എന്താണ്
ഒളികണ്ണുള്ള പ്രിയവരനേ
മിണ്ടാൻ മടി മനസ്സിനെന്താണ്
ഇടനെഞ്ചിന്റെ പ്രിയതമനേ
കരളിൻ കുമ്പിളിൽ കുളിരിൻ തുള്ളി നീ
കനവിൽ ചില്ലയിൽ പടരും വള്ളി നീ
ഇണപോലെന്നുമിവളിനി
രാഗലോല മായാമോഹിനി് ...
ഉള്ളിൽ കൊതിവിടരും എന്താണ്
ഒളികണ്ണുള്ള പ്രിയവരനേ

ചെമ്മാനമഴകിൽ പൊന്നുപെയ്യും വഴിയിൽ
പൊന്നാടകൊണ്ടെന്നെ നീ മൂടിയോ
ചെമ്മാനമഴകിൽ പൊന്നുപെയ്യും വഴിയിൽ
പൊന്നാടകൊണ്ടെന്നെ നീ മൂടിയോ
അകമിന്നൊരു പന്തൽ മേയുകയോ
തകിലിന്റെ സ്വരങ്ങൾ നീ മീട്ടുകയോ
മോഹം തുള്ളിച്ചാടും മാൻപേടയോ
ഉള്ളിൽ കൊതിവിടരും എന്താണ്
ഒളികണ്ണുള്ള പ്രിയവരനേ

പഞ്ചാരമണലിൽ പാൽ തളിക്കുമലകൾ
കൊഞ്ചുന്ന ശീലിന്നു നീ ചൊല്ലിയോ
പഞ്ചാരമണലിൽ പാൽ തളിക്കുമലകൾ
കൊഞ്ചുന്ന ശീലിന്നു നീ ചൊല്ലിയോ

ഇരുകാതിനതെന്നും തേന്മൊഴിയോ
ഒരു കാതരയെന്നിൽ തേന്മഴയോ
കൂട്ടായ് ചെല്ലക്കണ്ണൻ നീയല്ലയോ...

ഉള്ളിൽ കൊതിവിടരും എന്താണ്
ഒളികണ്ണുള്ള പ്രിയവരനേ
കരളിൻ കുമ്പിളിൽ കുളിരിൻ തുള്ളി നീ
കനവിൽ ചില്ലയിൽ പടരും വള്ളി നീ
ഇണപോലെന്നുമിവളിനി
രാഗലോല മായാമോഹിനി് ...



Credits
Writer(s): Berny Ignatius, Vayalar Sharathchandra Varma
Lyrics powered by www.musixmatch.com

Link