Kisa Paathiyil

കിസ പാതിയിൽ കിതാബടച്ചിരുപാതപോലെ മടങ്ങിലും
കരയല്ല നാം ഹതാശരായ് കരളേ
കിസ പാതിയിൽ ഇശൽ മുറിഞ്ഞുടൽ വേറിടും സ്വരഗതി പോൽ
പിടയുന്നവർ പുഴുക്കൾ നാമെങ്കിലും
കിസയതു തുടരും നിള പോലെ നാമീ
അഴിമുഖമണയും
വെൺതിര മലർമാലകൾ അണിയിക്കുമോ?
മുകിലത്തർ ചൊരിയുമോ?

അലയാഴി പൊൻ നിലാവിനാലിഴചേർത്തു രാവു വിരിച്ചതിൽ
ഇളവേൽക്കുവാൻ വിളിക്കയായ് കരളേ
പൊന്നാനിയിൽ പുരാതനം
പല ദർഗ്ഗകൾ ഉരുവിടുമീ
പുകനാമ്പുകൾ ജപങ്ങൾ നാമെങ്കിലും
കരയരുതിനി മേൽ
മഴ പോലെ നാമീ മണലഴി തിരളും
കണ്ണിമയടയാതെയെൻ വിളികാത്തു നീ
ശരറാന്തലൊളിപോൽ എരിയണേ



Credits
Writer(s): Anwar Ali, Sushin Shyam
Lyrics powered by www.musixmatch.com

Link