Chilathunaam

ചിലതു നാം കളകളായ് പിഴുതെറിഞ്ഞാലും
മുളയിടാം തളിരിടാം വെളിയിടങ്ങളിൽ
വഴിയോരത്താരും കാണാതൊരുനാൾ
തണലായ് തീരാൻ താനെ ...
അതിലെ പോകും കാറ്റിൻ കിളികൾ
കളിവീടെന്നെ കരുതാൻ
ഓ ...ഓ ...

ഇഷ് ക്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ
ഇരുട്ടിൻ പാതകടന്നെ .
സൂര്യനുദിപ്പൊരാകാശാം നാം
നാമെ മറവികളും ഓർമ്മയുമായ്
നാളെകൾ തൻ കനവായി

മേലെ വിണ്ണ് ...താഴെ മണ്ണും മാത്രമായ്...
മുന്നിൽ തിരമാല അലറുന്ന തീരത്ത്
തുടരാം ഏകാന്ത ജന്മം...
പിന്നിൽ പുഴപോലെ കിനിയുന്ന നോവാകെ
കടലിൻ മാറത്തൊടുങ്ങാം
മഴതോരാം വേനൽ വരാം
വെയിലെങ്ങും പൂത്തുലയാം .
പുതു കാറ്റത്താടീടാം ...

കിസ്മത്ത്.കിസ്മത്ത്... കിസ്മത്ത്.കിസ്മത്ത്.
കിസ്മത്ത്.കിസ്മത്ത്... കിസ്മത്ത്.കിസ്മത്ത്.
കിസ്മത്ത്.കിസ്മത്ത്... കിസ്മത്ത്.കിസ്മത്ത്.
കിസ്മത്ത്.കിസ്മത്ത്... കിസ്മത്ത്.കിസ്മത്ത്.

ഇഷ് ക്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ.
ഇരുട്ടിൻ പാതകടന്നെ .
സൂര്യനുദിപ്പൊരാകാശാം നാം
നാമെ മറവികളും ഓർമ്മയുമായ്
നാളെകൾ തൻ കനവായി
ഓ .ഓ

നീരാഴങ്ങൾ വേരുതേടി വന്നിടാം...
വഴിയമ്പലമെന്ന് ഋതുക്കൾ പലർവന്ന്
വെറുതെ മോഹിച്ചു പോകാം
ചിലരാ ശിഖരങ്ങൾ പടരും മേലാപ്പിൽ
നിറ നക്ഷത്രങ്ങൾ ചാർത്താം
നഗരങ്ങൾ അന്തിച്ചായാം
ഉടലാകെ ഊയലാടാം
ലോകം തീരാ താരാട്ടായിടാം

ഇഷ് ക്കിൻ തീയിൽ നിന്നെ
ഇഷ്കിൻ നോവിൽ നിന്നെ
ഇരുട്ടിൻ പാതകടന്നെ .
സൂര്യനുദിപ്പൊരാകാശാം നാം
നാമെ മറവികളും ഓർമ്മയുമായ്
നാളെകൾ തൻ കനവായി



Credits
Writer(s): Anwar Ali, Shamej Shreedhar
Lyrics powered by www.musixmatch.com

Link