Markazhiye Mallikaye (From “Megham”)

കോടിജന്മങ്ങളായി, നിന്നെ കാത്തു നിൽക്കുന്നു ഞാൻ
എൻ്റെ രാധേ നീ വരൂ, താനേ പൂക്കും വനമലരായി
കോടിജന്മങ്ങളായി, നിന്നെ കാത്തു നിൽക്കുന്നു ഞാൻ
മാർഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ

മാർഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ
മഞ്ഞളും പൂശിവാ വന്നിതാ നിൻ്റെ മച്ചാൻ
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരൻ താൻ
മഞ്ഞളും പൂശിവാ വന്നിതാ നിൻ്റെ മച്ചാൻ
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരൻ താൻ

കോലമയിൽ പോലെ ഞാൻ പറന്നു വരാം മാരനേ
എനിക്കും മുത്തമേകിൻ മുത്തു പോൽ വെളുത്തവനേ
കോലമയിൽ പോലെ ഞാൻ പറന്നു വരാം മാരനേ
എനിക്കും മുത്തമേകിൻ മുത്തു പോൽ വെളുത്തവനേ

കണ്ണകിയോ നീയല്ലേ, കോവലനോ ഞാനല്ലേ
കണ്ണകിയോ നീയല്ലേ, കോവലനോ ഞാനല്ലേ
ചോളം കൊയ്യും കാലം വന്നാൽ
മാട്ടുപൊങ്കൽ മാസം പോയാൽ
കൂത്തുകുമ്മി നാഗസ്വരം നമുക്കൊരാനന്ദ കല്യാണം

മാമനായി മാരനായി വന്നിതാ എൻ്റെ മച്ചാൻ
വില്ലുവച്ചൊരു വണ്ടിക്കു സ്വന്തക്കാരൻ താൻ
മഞ്ഞളും പൂശിവാ വന്നിതാ നിൻ്റെ മച്ചാൻ
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരൻ താൻ

ഏതു തമ്പ്രാൻ വന്നാലും, വലയിൽ വീഴും മാനല്ല
മഴവിൽ ചാന്തു തൊട്ടൊരെൻ്റെ സ്വന്തം മണമകൾ
ഏതു തമ്പ്രാൻ വന്നാലും, വലയിൽ വീഴും മാനല്ല
മഴവിൽ ചാന്തു തൊട്ടൊരെൻ്റെ സ്വന്തം മണമകൾ

രംഗനാഥൻ കോയിലിലെ, തങ്കമൊക്കും സ്വാമിയല്ലേ
രംഗനാഥൻ കോയിലിലെ, തങ്കമൊക്കും സ്വാമിയല്ലേ
വൃന്ദാവനക്കണ്ണാ നീയെൻ, നന്ദാവനത്തേരിൽ വായോ
കൂത്തുകുമ്മിനാഗസ്വരം നമുക്കൊരാനന്ദക്കല്യാണം

മഞ്ഞളും പൂശിവാ വന്നിതാ നിൻ്റെ മച്ചാൻ
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരൻ താൻ
മാർഗ്ഗഴിയേ
മാർഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ
മഞ്ഞളും പൂശിവാ വന്നിതാ നിൻ്റെ മച്ചാൻ
വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരൻ താൻ

മാമനായി മാരനായി വന്നിതാ എൻ്റെ മച്ചാൻ
വില്ലുവച്ചൊരു വണ്ടിക്കു സ്വന്തക്കാരൻ താൻ

Credits
Writer(s): Girish Puthenchery, Ousepachan
Lyrics powered by www.musixmatch.com

Link