Vathikkalu Vellaripravu

വാതിക്കലു വെള്ളരി പ്രാവ്
വാക്കു കൊണ്ട് മുട്ടണ കേട്ട്

(റൂഹ്...)
(റൂഹ്... റൂഹ്... റൂഹ്... റൂഹ്...)

വാതിക്കലു വെള്ളരി പ്രാവ്
വാക്കു കൊണ്ട് മുട്ടണ കേട്ട്
തുള്ളിയാമെൻ ഉള്ളില് വന്ന്
നീയാം കടല്... പ്രിയനേ...
നീയാം കടല്...

യാ മൗലാ മൗലാ ഇർഹം ലെന
യഹദിനാ ഹുബ്ബൻ ലെന
മൗലാ മൗലാ ഇർഹം ലെന
യഹദിനാ ഹുബ്ബൻ ലെന

വാതിക്കലു വെള്ളരി പ്രാവ് (റൂഹ്...)
വാക്കു കൊണ്ട് മുട്ടണ കേട്ട്

കാറ്റു പോലെ വട്ടം വെച്ച്
കണ്ണിടയിൽ മുത്തം വെച്ച്
ശ്വാസമാകെ തീ നിറച്ച്
നീയെന്ന റൂഹ്... റൂഹ്...

ഞാവൽപ്പഴ കണ്ണിമക്കുന്നേ...
മൈലാഞ്ചിക്കാട്...
അത്തറിൻ്റെ കുപ്പി തുറന്നേ...
മുല്ല ബസാറു...

ധിക്കറു മൂളണ തത്തകളുണ്ട്
മുത്തുകളായവ ചൊല്ലണതെന്ത്
ഉത്തരമുണ്ട് ഒത്തിരിയുണ്ട്
പ്രേമത്തിൻ തുണ്ട്...
പ്രിയനേ, പ്രേമത്തിൻ തുണ്ട്...

വാതിക്കലു വെള്ളരി പ്രാവ്
വാക്കു കൊണ്ട് മുട്ടണ കേട്ട്

നീർ ചുഴിയിൽ മുങ്ങിയിട്ട്
കാൽ കൊലുസിൽ വന്നു തൊട്ട്
വെള്ളി മീനായി മിന്നണുണ്ട്
നീയെന്ന റൂഹ്... റൂഹ്...

ജിന്ന് പള്ളി മുറ്റത്തു വന്നേ...
മഞ്ഞ വെളിച്ചം...
വേദനയും തേൻ തുള്ളിയാകും
പ്രേമ തെളിച്ചം...

ഉള്ളു നിറച്ചൊരു താളിനകത്ത്... (അകത്തു)
എന്നെ എടുത്ത് കുറിച്ചൊരു കത്ത്
തന്നു നിനക്ക് ഒന്ന് തുറക്ക്
ഞാനെന്നൊരേട്, പ്രിയനേ
ഞാനെന്നൊരേട്...

(റൂഹ്...) വാതിക്കലു വെള്ളരി പ്രാവ് (റൂഹ്...)
വാക്കു കൊണ്ട് മുട്ടണ കേട്ട്

യാ മൗലാ മൗലാ ഇർഹം ലെന
യഹദിനാ ഹുബ്ബൻ ലെന
മൗലാ മൗലാ ഇർഹം ലെന
യഹദിനാ ഹുബ്ബൻ ലെന



Credits
Writer(s): Jayachandran M, B K Narayanan
Lyrics powered by www.musixmatch.com

Link