O Ponthoovalai (From "Ee Adutha Kaalath")

ഓ പൊൻ തൂവലായ്
ആലോലം ഞാൻ മേയും വാനിടങ്ങൾ
ഓ കുഞ്ഞോളമായ് സാമോധം ഞാൻ തേടും സാഗരങ്ങൾ
ഓ എൻ മോഹമാം കാറ്റു പായ നീർന്നിടുന്നിതാ
ഓ എൻ മൗനമായ് നീറ്റിലൂടെയാടിയാടി
തീരം തേടിയോടി
ഓ പൊൻ തൂവലായ്
ആലോലം ഞാൻ മേയും വാനിടങ്ങൾ
ഓ കുഞ്ഞോളമായ്
സാമോദം ഞാൻ തേടും സാഗരങ്ങൾ

ഹൊസാനായ യനാനായ
അതാരീക തരാനാ

സൂര്യനാളമേറ്റിതാ തിളക്കമാർന്നൂ
പൂക്കളും കിനാക്കളും
വിലോല നീല ശലഭം പോൽ
പാറുകയായ് ഞാനിതിലേ
പൊയ്പ്പോയ സ്വർഗ്ഗങ്ങൾ നേടാനായ്
കാർമുകിലേ നിന്നുടലിൽ
പാളുന്ന തൂമിന്നൽ ഞാനല്ലേ

ഹൊസാനായ യനാനായ
അതാരീക തരാനാ
ഓ പൊൻ തൂവലായ്
ആലോലം ഞാൻ മേയും വാനിടങ്ങൾ
ഓ കുഞ്ഞോളമായ് സാമോധം ഞാൻ തേടും സാഗരങ്ങൾ

ചന്ദ്രനെ തൊടാനിതാ
പതുക്കെ വന്നൂ
കൈകൾ നീട്ടി നിൽക്കുമീ
വിഷാദ മൂകരാവിന്റേ
പീലിയിലും ചേലയിലും
മിന്നുന്ന പോൽത്താരം ഞാനല്ലേ
ജാലകമേ നിൻ വിരികൾ
പാറുന്ന കാറ്റെന്റെ പാട്ടല്ലേ

ഹൊസാനായ യനാനായ
അതാരീക തരാനാ

ഓ പൊൻ തൂവലായ്
ആലോലം ഞാൻ മേയും വാനിടങ്ങൾ
ഓ കുഞ്ഞോളമായ് സാമോധം ഞാൻ തേടും സാഗരങ്ങൾ
ഓ എൻ മോഹമാം കാറ്റു പായ നീർന്നിടുന്നിതാ
ഓ എൻ മൗനമായ് നീറ്റിലൂടെയാടിയാടി
തീരം തേടിയോടി
ഓ പൊൻ തൂവലായ്
ആലോലം ഞാൻ മേയും വാനിടങ്ങൾ
ഓ കുഞ്ഞോളമായ്
സാമോദം ഞാൻ തേടും സാഗരങ്ങൾ

ഹൊസാനായ യനാനായ
അതാരീക തരാനാ
ഹൊസാനായ യനാനായ
അതാരീക തരാനാ
ഹൊസാനായ യനാനായ
അതാരീക തരാനാ



Credits
Writer(s): Gopi Sunder, Rafeeque Ahammed
Lyrics powered by www.musixmatch.com

Link