Wow Song - Ponnin Kanikkonna

ആരു നീ ദേവി
ആരോ ചൊല്ലു ആരെ, ആരെ
(Wow, wow)

പൊന്നിൻ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
(Wow)
ചന്തം മിനുങ്ങണ മിന്നൽക്കൊടി ആരിവളെ
കനവിലോ കുളിരുമായി വിരിയുമീ മുഖമിനി
(Wow), മഷിതൊടാ മിഴിയിലോ പരലുകൾ പിടയവേ

(Wow), അരുണമാം കവിളിലോ പുലരിയോ ശലഭമോ?
നടകളോ, നദികളായ് ഒഴുകിയോ?

(Wow)
(Wow)
(Wow)

പട്ടുതെന്നൽ മെല്ലെ (Wow)
തൊട്ടുരുമ്മി പോകേ
പൊട്ടണിഞ്ഞു നിൽക്കും (Wow)
മൊട്ടുലഞ്ഞു പോയോ?
സ്വപ്നം കണ്ടതെല്ലാം
ഉള്ളം കയ്യിൽ തൂകി
സ്നേഹം നോൽക്കും നാടേ (Wow)
സ്വർഗം തന്നെ നീയേ

തിരത്തേതോ നാളിൽ പണ്ടേ
ഇഷ്ടം തേടി അലഞ്ഞെന്നോ
വെള്ളിത്തേരിൽ വിണ്ണിൽ പോകും
മേഘത്തെല്ലായ് കൊഴിയാതെ ഹേ-ഹേ

പൊന്നിൻ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും ഓ-ഓ (Wow)
ചന്തം മിനുങ്ങണ മിന്നൽക്കൊടി ആരിവളെ
കനവിലോ കുളിരുമായി വിരിയുമീ മുഖമിനി (Wow)
മഷിതൊടാ മിഴിയിലോ പരലുകൾ പിടയവേ (Wow)
അരുണമാം കവിളിലോ പുലരിയോ ശലഭമോ? (Wow)
നടകളോ, നദികളായ് ഒഴുകിയോ?
(ഒഴുകിയോ?, ഒഴുകിയോ?)



Credits
Writer(s): Manu Manjith, Shanavas Rehiman
Lyrics powered by www.musixmatch.com

Link