Pen Poove

പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ?
പൊൻ സൂര്യൻ കണ്ണേ കണിയാകയോ?
പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ?
പൊൻ സൂര്യൻ കണ്ണേ കണിയാകയോ?
ഈ ഏദൻ തോപ്പിലിരുതൂവൽ പോലെയലയേ
നീ തേടും തേൻകനിയിലൂറും കുഞ്ഞു മധുരം
ഇണ നീയും ഞാനും, പുതുകൂടും ചൂടും
ഋതുമാറും നേരം കണ്മണീ

പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ?
പൊൻ സൂര്യൻ കണ്ണേ കണിയാകയോ?

ഒരു സ്വർണ്ണമീനുള്ളിൽ തിരതുള്ളും പോലെന്തേ
പ്രിയനേ കനവോ നമ്മൾ കാൺപൂ
ഒരു കുഞ്ഞിപ്രാവുള്ളിൽ കുറുകുമ്പോളീ നെഞ്ചിൽ
നിറയാനൊഴുകാനമൃതോ മധുവോ?
ഉയിരാകേ, ഉയിരാകെ നീ ഉടലേൽക്കും പൂതി
ഇമതെല്ലും മാറാതേ ഞാനേ

പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ?
പൊൻ സൂര്യൻ കണ്ണേ കണിയാകയോ?

ചെറുചില്ലക്കൂടൊന്നിൽ പിറവിക്കായ് നോമ്പേൽക്കാം
നറുനെൽ കതിരാൽ തൊങ്ങൽ ചാർത്താം
ഇടനെഞ്ചിൻ താളങ്ങൾ, ചെറുതാരാട്ടീണങ്ങൾ
ഇരുളിൽ തെളിയാനൊരു പൊൻ താരം
ഉയിരാകേ, ഉയിരാകെ നീ ഉടലേൽക്കും പൂതി
ഇമതെല്ലും മാറാതേ ഞാനേ

ഈ ഏദൻ തോപ്പിലിരുതൂവൽ പോലെയലയേ
നീ തേടും തേൻകനിയിലൂറും കുഞ്ഞു മധുരം
ഇണ നീയും ഞാനും(ഇണ നിയും ഞാനും)
പുതുകൂടും ചൂടും(പുതുകൂടും ചൂടും)
ഋതുമാറും നേരം കണ്മണീ

പെൺപൂവേ



Credits
Writer(s): Aswathy Sreekanth, Shaan Rahman
Lyrics powered by www.musixmatch.com

Link