Oru Mulam Kaadinte

ഒരു മുളം കാടിന്റെ സംഗീതമായ്
ഒരു തെക്കൻ കാറ്റിന്റെ സൗഗന്ധമായ്
ഒരു നാളിലൊഴുകി നീയെത്തിയപ്പോൾ
ഒരുത്തരുമറിയാതെ ഞാൻ കവർന്നു
നിന്നെ ഞാൻ കവർന്നൂ

ഒരു മുളം കാടിന്റെ സംഗീതമായ്
ഒരു തെക്കൻ കാറ്റിന്റെ സൗഗന്ധമായ്

സ രി ഗ മ പ ധ നി തൻ നൂപുര താളത്തിൽ
സംഗീത നീയാടിയപ്പോൾ

സ രി ഗ മ പ ധ നി തൻ നൂപുര താളത്തിൽ
സംഗീത നീയാടിയപ്പോൾ

നിൻ നീല മിഴികളിൽ അങ്കുലീ മുദ്രയിൽ എന്റെ ഹൃദന്തം തുടിച്ചു

നിൻ നീല മിഴികളിൽ അങ്കുലീ മുദ്രയിൽ എന്റെ ഹൃദന്തം തുടിച്ചു
ഞാനറിയാതെ നിന്നിലേക്കൊഴുകി ഞാനൊരു സംഗീതമായെങ്കിൽ
നിന്റെ ചൊടികളിൽ ഉണർന്നെങ്കിൽ

ഒരു മുളം കാടിന്റെ സംഗീതമായ്
ഒരു തെക്കൻ കാറ്റിന്റെ സൗഗന്ധമായ്

മധുമലരിതളിന്റെ മാതക ഗന്ധത്തിൽ പുഷ്പിണീ നീയണഞ്ഞപ്പോൾ
ആ ആ ആ ആ

മധുമലരിതളിന്റെ മാതക ഗന്ധത്തിൽ പുഷ്പിണീ നീയണഞ്ഞപ്പോൾ
നിൻകവിൾ പൂക്കളിൽ
നഗ്നമാംമേനിയിൽ എന്റെ ആത്മാവ് തരിച്ചൂ
ഞാൻ അറിയാതെ നിന്നെ സ്നേഹിച്ചു

ഒരു മുളം കാടിന്റെ സംഗീതമായ്
ഒരു തെക്കൻ കാറ്റിന്റെ സൗഗന്ധമായ്
ഒരു നാളിലൊഴുകി നീയെത്തിയപ്പോൾ
ഒരുത്തരുമറിയാതെ ഞാൻ കവർന്നു
നിന്നെ ഞാൻ കവർന്നൂ

ഒരു മുളം കാടിന്റെ സംഗീതമായ്
ഒരു തെക്കൻ കാറ്റിന്റെ സൗഗന്ധമായ്



Credits
Writer(s): Bharanikkavu Sivakumar, Vaipin Surendran
Lyrics powered by www.musixmatch.com

Link