Poonilaa Pakshi

പൂനിലാ പക്ഷി ചിറകടിച്ചു
ഭൂമിയിൽ സൗന്ദര്യ മുത്തുതിർന്നു
ആ മുത്തോരെണ്ണമിന്ന് ഓമനയായി
അവളുടെ സുസ്മിതത്തിൻ കതിരാടീ
പൂനിലാ പക്ഷി ചിറകടിച്ചു

ശ്രാവണ കുളിർ കാറ്റിൽ ഇളകുന്നൊരവളുടെ താരണി വേണീ നിരയിൽ
ശ്രാവണ കുളിർ കാറ്റിൽ ഇളകുന്നൊരവളുടെ താരണി വേണീ നിരയിൽ
വിരലുകളോടിച്ചു പ്രണയാർദ്ര രഹസ്യങ്ങൾ
കാതിൽ ഞാൻ മന്ത്രിക്കുമ്പോൾ
അവളുടെ വിരലുകൾ എൻ വിരിമാറിൽ
ആയിരം ചിത്രം വരയ്ക്കും
അനുരാഗ ചിത്രം വരയ്ക്കും
പൂനിലാ പക്ഷി ചിറകടിച്ചു

താരുണ്യ തളിർപൂത്തു വിടരുന്നൊരവളുടെ താമര ഗന്ധി പൂ മെയ്യിൽ
താരുണ്യ തളിർപൂത്തു വിടരുന്നൊരവളുടെ താമര ഗന്ധിപൂ മെയ്യിൽ
അടിമുടി ചുംബന രതിലയ ചലനങ്ങൾ
ആദ്യം ഞാൻ ഉണർത്തുമ്പോൾ
അവളുടെ അധരങ്ങൾ എന്നധരത്തിൽ
ആലസ്യ പൂക്കൾ വിരിക്കും
അഭിരാമ പൂക്കൾ വിരിക്കും

പൂനിലാ പക്ഷി ചിറകടിച്ചു
ഭൂമിയിൽ സൗന്ദര്യ മുത്തുതിർന്നു
ആ മുത്തോരെണ്ണമിന്ന് ഓമനയായി
അവളുടെ സുസ്മിതത്തിൻ കതിരാടീ
പൂനിലാ പക്ഷി ചിറകടിച്ചു



Credits
Writer(s): Bharanikavu Sivakumar, A.t. Ummer
Lyrics powered by www.musixmatch.com

Link