Nilave Nilave

നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൻ കിനാവായ് നീ തലോടില്ലേ
പ്രണയരാമഴയിൽ ഈ പവിഴമല്ലിക തൻ
നിറമിഴികൾ തഴുകൂ
വെണ്ണിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവായ് നീ തലോടില്ലേ

മാമരങ്ങൾ പീലിനീർത്തി കാറ്റിലാടുമ്പോൾ
മാരിമേഘം യാത്രചൊല്ലാതെങ്ങു പോകുന്നു
താരകങ്ങൾ താണിറങ്ങി താലമേന്തുമ്പോൾ
പാതിരാവിൻ തൂവലറിയാതൂർന്നു വീഴുന്നു
മെഴുകുനാളമെരിഞ്ഞപോൽ ഹൃദയരാഗമൊഴിഞ്ഞുപോയ്
തളിരിതളെഴും വിരലിനാൽ തനുതഴുകിയണയൂ

വെണ്ണിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവായ് നീ തലോടില്ലേ

പാലുപോലെ പതഞ്ഞുപൊങ്ങിയ പ്രാണപല്ലവിയിൽ
പാതിപെയ്യും ഈണമെന്തേ തോർന്നുപോവുന്നു
താനെയാണെന്നോർത്തു തെല്ലൊന്നല്ലലേറുമ്പോൾ
അല്ലിയാമ്പൽ കുഞ്ഞുപൂവിൻ നെഞ്ചുനോവുന്നു
വിരഹവേനൽ തിരകളായ് പടരുമീറൻ സ്മൃതികളിൽ
പുതുനിനവുമായ് പുണരുവാൻ ഇനിയരികിലണയൂ

നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിൽ കിനാവായ് നീ തലോടില്ലേ
പ്രണയരാമഴയിൽ ഈ പവിഴമല്ലിക തൻ
നിറമിഴികൾ തഴുകൂ



Credits
Writer(s): M Jayachandran, Alunkal Rajeev
Lyrics powered by www.musixmatch.com

Link