Shalabhamay - From "Kalimannu"

പറയാൻ കൊതിച്ചൊരെന്റെ വാക്കിൽനീ
നുകരാൻ കൊതിച്ച തേൻ തുളിമ്പിയോ
പറയുമരിയമൊഴികൾ പ്രണയമധുരമായ്

ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയമാശകൊൾകയായ്
ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്

ആർദ്രമാം മധുരനൊമ്പരം
എന്റെ കാതിൽ നിൻ സ്നേഹ മർമ്മരം
നിൽ പ്പൂ ഞാൻ ഹൃദയദാഹമായ്
എന്റെ കുമ്പിളിൽ തീർത്ഥമായ് വരൂ
പരിണയത്തിനീ പ്രകൃതി പന്തലായ്
കടൽക്കിളീ പറന്നു വാ തരംഗതാളമൊത്തു
പാടിവാ അലസമായ് അലയുമീ
ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്

ആ മാലതിൽമുകുളമാലയായ്
നിന്റെ മാറിലെ രോമഹർഷമായ്
മാറുമീ നിമിഷശോഭയെൻ
വാഴ് വിലാകവേ കാത്തിരുന്നു ഞാൻ
തരുണ മാനസം മധു പകർന്നിടാൻ
കൊതിക്കയായ് വിളിക്കയായ്
നിലാവുപൂക്കുമീ വയൽക്കരേ
അരുമയായ് മുരളുമീ

ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്
ഇതളുകൾ ചിറകുപോൽ വിരിയുവാനോ
ഹൃദയമാശകൊൾകയായ്



Credits
Writer(s): O.n.v. Kurup, M Jayachandran
Lyrics powered by www.musixmatch.com

Link